ഏതോ സ്വപ്നം പോലേ

ഏതോ സ്വപ്‌നം പോലെ
നീയെൻ മുന്നിൽ വന്നു
നിന്റെ നാദം കേൾക്കാൻ
നെഞ്ചിൽ‍‍ താലം ചാർത്താൻ
മോഹങ്ങൾ മാറാനായ്
മഞ്ഞിൻ പടവിലൂടെ
നിഴലുപോലെ ഇനി നീ വാ

(ഏതോ)

ഇന്നു നിന്നെ നോ‍ക്കി നിൽക്കാനാശകൾ
പീ‍ലി വീശി എന്നിലുണരുമ്പോൾ
നാണത്താൽ ചുവന്നുവോ രാഗത്തേനണിഞ്ഞുവോ
ഒരു മൗനം നാദമായിടുന്ന ധന്യവേളയിൽ
നിന്നിൽ അലിയുമെൻ ഓരോ നിമിഷവും
എന്നിൽ പുളകമായി മധുരമായി നിറയൂ നീ

(ഏതോ)

കൂടു നെയ്‌തു കൂട്ടിരിക്കാൻ വന്നു നീ
എന്റെയാത്മതന്ത്രി തഴുകുമ്പോൾ
രോമാഞ്ചം അറിഞ്ഞു ഞാൻ ദാഹത്താൽ തളർന്നു
ഹൃദയങ്ങൾ തമ്മിൽ പുൽകിടുന്ന മൂകവേളയിൽ
നിന്നിൽ വിടരുമെൻ ഓരോ മുകുളവും
എന്നിൽ കുളിരുകോരി സുകൃതമായി നിറയൂ നീ

(ഏതോ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Etho swapnam pole

Additional Info