എന്നോമൽ നിധിയല്ലേ

എന്നോമൽ നിധിയല്ലേ
കൺപീലി നനയല്ലേ
എന്നാളും അരികെ ഞാൻ കാവലായ്
ഉരുകും വേനലകലാനൊന്നു
ചൊരിയൂ തൂമഴ
മെഴുകിൻ നേർത്ത തിരിയായുള്ളു
തെളിയും നാളിതാ
എന്നോമൽ നിധിയല്ലേ
കൺപീലി നനയല്ലേ
എന്നാളും അരികെ ഞാൻ കാവലായ്

കിനാവായ് തോന്നിയോ
നിലാവിൻ കൂട്ടിലെ
ദിനങ്ങൾ പാതിരാവുകൾ മായുമ്പോഴും
തനിച്ചേ വാടുമീ മനസ്സിൻ ചില്ലയിൽ
തുടുക്കും ചായമേകിയോ ഇന്നാദ്യമായ്
പൂങ്കാറ്റിന്റെ ഈ താരാട്ടിലലിയാൻ വന്നിടാം
ഈ ഈറൻ വെയിൽ പൂക്കുന്ന വഴിയിൽ
നിന്നിടാം
അരുതേ... 
കനവേ...
ഇനി മായരുതേ...

എന്നോമൽ നിധിയല്ലേ
കൺപീലി നനയല്ലേ
എന്നാളും അരികെ ഞാൻ കാവലായ്
ഉരുകും വേനലകലാനൊന്നു
ചൊരിയൂ തൂമഴ
മെഴുകിൻ നേർത്ത തിരിയായുള്ളു
തെളിയും നാളിതാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ennomal nidhiyalle