എങ്ങു പോയ് നീ എങ്ങു പോയ് നീ
എങ്ങു പോയ് നീ എങ്ങു പോയ് നീ
എന്നെയും വേർപിരിഞ്ഞെങ്ങു പോയ് നീ
ഒരു തോണിയിൽ നമ്മൾ ഒന്നായ് തിരിച്ചവർ
മറുതീരമണയുമ്പോൾ എങ്ങു പോയ് നീ
ഇടിമിന്നലായ് തമ്മിൽ ഒത്തു ചേർന്നു
എന്നും മഴയായി സ്വയം പെയ്തലിഞ്ഞു നമ്മൾ
കരളിൽ തുടിക്കുമെൻ ആയിരം ചോദ്യങ്ങൾ
കേൾക്കാതെ പറയാതെ എങ്ങു പോയ് നീ (എങ്ങു..)
കാലമാം അഗ്നിയിൽ തളരാതെ ധീരരായ്
നമ്മളീ മണ്ണിൽ വളർന്നതല്ലേ
എന്നെ തനിച്ചാക്കി നീയെന്തിനേകനായ്
അഗ്നിയിലേക്ക് നടന്നു പോയി (എങ്ങു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Engu poy nee
Additional Info
ഗാനശാഖ: