കടമിഴിയിൽ കമലദളം

കടമിഴിയിൽ കമലദളം
നടനടന്നാൽ പുലരിമഴ
കടമിഴിയിൽ കമലദളം കവിളിണയിൽ സിന്ദൂരം
കടമിഴിയിൽ കമലദളം കവിളിണയിൽ സിന്ദൂരം
നടനടന്നാൽ പുലരിമഴ പൂഞ്ചൊടിയിൽ പുന്നാരം (2)
കന്നിപ്പൂമാനത്തെ വെള്ളിക്കിണ്ണം
കരളിൽ ഞാൻ നിനക്കായ് ഒളിച്ചു വെച്ചു
മൂക്കുത്തിക്കമ്മലിടും പൂത്താരങ്ങൾ
സഖിമാരായ് നിന്നൊടൊത്തണഞ്ഞു നിന്നു

ഏഹേ കടമിഴിയിൽ കമലദളം
കടമിഴിയിൽ കമലദളം
നട നടന്നാൽ പുലരിമഴ
തനനാ നന താനന തനനാ നന താനന
തനനാ നന താനന  തനന തനന തനന

പടിവാതിൽ പാതിയിൽ പലവട്ടം ഞാൻ
ഒരു നോട്ടം കാണാൻ നിന്നൂ
നീയെത്തും നേരത്താ മലയോരത്ത്
മദനപ്പൈങ്കിളിയായ് വന്നൂ
കണ്ടാൽ കാമിനി തൊട്ടാൽ പൂങ്കൂടി
തഴുകുമ്പോൾ തിരമാല ഹേ
കട്ടിപ്പൊൻ കുടം ചിട്ടിപ്പൈങ്കിളി
തട്ട കൂട്ടാൻ വരും
ഒരുമിക്കും നാമീ നിനവോരത്ത്
തിരതല്ലും നാമിന്നീ പുഴയോരത്ത്
ഒരുമിക്കും നാമീ നിനവോരത്ത്
തിരതല്ലും നാമിന്നീ പുഴയോരത്ത്
സ്നേഹം പോലെ വിടരും നിന്നിൽ
അനുരാഗ കനവായി വീണ്ടു വീണ്ടും (കടമിഴിയിൽ..)

തനാനാനാനാ നാനന തന്നാന..

അകലത്തെ തോണിയിൽ  മിഴി നട്ടും ഞാൻ
ഒരുമിച്ചാ കരയിൽ ചെല്ലാം
തെങ്കാശിചന്തയിൽ നീയെത്തുമ്പോൾ
ഞാൻ നിൽക്കും വഴിവക്കത്ത്
കൂന്തൽ ചീകി നീ ചന്തം ചാർത്തിയാൽ
നാണിക്കും കാർമേഘം ഹോ
ഓമൽ പൂമുഖം തെളിയും രാത്രിയിൽ
നാണിക്കും വെൺ തിങ്കൾ
പുലരുമ്പോൾ പുളകത്തിൻ കുളിരാകും നീ
മുത്തുമ്പോൾ മണിമുത്തിൻ നുകരും പോലെ
പുലരുമ്പോൾ പുളകത്തിൻ കുളിരാകും നീ
മുത്തുമ്പോൾ മണിമുത്തിൻ നുകരും പോലെ

ഏതോ ദീപം തെളിയും തെളിയും പോലെ
നിൻ മുന്നിൽ തെളിയും ഞാൻ വീണ്ടും വീണ്ടും (കടമിഴിയിൽ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadamizhiyil kamaladalam

Additional Info

അനുബന്ധവർത്തമാനം