ഈശസുതന്‍ അയ്യാ വിഷ്ണുസുതൻ അയ്യാ
ഈശസുതന്‍ അയ്യാ വിഷ്ണുസുതൻ അയ്യാ
ശബരിഗിരി വാസാ ഗിരിവാസാ വനവാസാ അയ്യനയ്യാ
ഈശസുതന്‍ അയ്യാ അയ്യാ വിഷ്ണുസുതൻ അയ്യാ അയ്യാ
ശബരിഗിരി വാസാ ഗിരിവാസാ വനവാസാ അയ്യനയ്യാ
ഇരുമുടിക്കെട്ടുമേന്തി വരുന്നവരെ
ഇരു കരം നീട്ടി പുണരണമേ
ഗിരിനിരകൾ ശ്രീലകമായ് വാഴ്വവനേ അയ്യപ്പാ
ഈശസുതന്‍ അയ്യാ വിഷ്ണുസുതൻ അയ്യാ
ശ്രീ ശബരിഗിരി വാസാ
തകൃത്തിതാൻ കൂട്ടമാഴുന്നൊരെൻ തിരു വാവർ സ്വാമിയെ കൈതൊഴാം
എരുമേലി പേട്ട തുള്ളുന്നൊരെൻ പാപങ്ങൾ പോക്കിടേണം അയ്യാ
സ്വാമിയേ ശരണമയ്യപ്പാ...
ഗണനാഥൻ ഗുണമേകിയിന്നരുളേണം
ഗുരുനാഥൻ വരം നൽകിയിന്നലിയേണം
ഗിരിയേറാൻ ബലം കാലിന്നിന്നേകേണം
ഗിരിനാഥാ തുണയ്ക്കേണമിന്നടിയനെ നീ
നിൻ കളഭമുഴുക്കാപ്പിൽ പൊൻ രൂപം കാണാനായ്
എൻ കാരുണ്യരൂപാ നിൻ ആനന്ദഭാവങ്ങൾ
മകരസംക്രമ ദീപാവലിയായ് കണ്ണിൽ വിളങ്ങണം ഉള്ളിൽ വിളങ്ങണം
അയ്യനയ്യനയ്യനയ്യനയ്യനയ്യനയ്യനയ്യനയ്യനേ
ഈശസുതന്‍ അയ്യാ വിഷ്ണുസുതൻ അയ്യാ
ശബരിഗിരി വാസാ
സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ സ്വാമി സ്വാമിയേ ശരണമയ്യപ്പാ (2)
പുലിയെല്ലാം വനം തന്നിലിന്നലറുമ്പോൾ
കലികാലം മുന്നിൽ വന്നു ഞാൻ വലയുമ്പോൾ
ഇല മൂടും മലം കാടു ഞാൻ താണ്ടുമ്പോൾ
പതിനെട്ടാം പടിക്കെട്ടിന്നു കേറുമ്പോൾ
ഈ കന്നിമലക്കാർക്ക് പൂക്കണിയായ് നിൽക്കില്ലേ
ഇനി കല്ലില്ല മുള്ളില്ല മലയില്ല പുഴയില്ലാ
പന്തളരാജാ പാവനചരിതാ പാർവതി തനയാ നീയാണെല്ലാം
അയ്യനയ്യനയ്യനയ്യനയ്യനയ്യനയ്യനയ്യനയ്യനേ
ഇരുമുടിക്കെട്ടുമേന്തി വരുന്നവരെ
ഇരു കരം നീട്ടി പുണരണമേ
ഗിരിനിരകൾ ശ്രീലകമായ് വാഴ്വവനേ അയ്യപ്പാ
ഈശസുതന്‍ അയ്യാ അയ്യാ വിഷ്ണുസുതൻ അയ്യാ അയ്യാ
ശ്രീ ശബരിവാസാ
സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ സ്വാമി സ്വാമിയേ ശരണമയ്യപ്പാ (2)