മണികണ്ഠസ്വാമി തൻ

 

ഭഗവാനേ ശാസ്താവേ ..... ഭഗവാനേ ശാസ്താവേ
മണികണ്ഠസ്വാമി തൻ തിരുനടയിൽ
മനസ്സു കൊണ്ടിന്നെന്റെ ശയനപ്രദക്ഷിണം
മല കേറിയെത്തുമെൻ അടിയന്റെ പ്രാണനെ
മറക്കാതെ കാക്കണേ ശാസ്താവേ
ഭഗവാനേ ശാസ്താവേ ..... ഭഗവാനേ ശാസ്താവേ
(മണികണ്ഠ...)


കാത്തിരിക്കും കണ്ണുകളേ തേടിയെത്തും
കല്പാന്തനാഥനാം അയ്യപ്പനെ (2)
ഉണ്ണിയായ് പിറന്നെന്റെ ഉള്ളം നിറയ്ക്കനേ
ഉണ്മസ്വരൂപനാം ശാസ്താവേ
ഭഗവാനേ..ഭഗവാനേ
(മണികണ്ഠ....)

കാഠിന്യമേറും കാനനപാത താണ്ടി
ഒരു നാളൊരിക്കൽ ഞാനോടിയെത്തും
കണ്ണനാമുണ്ണിയെ താരാട്ടു പാടുമ്പോൾ
കണ്ഠത്തിൽ വരണേ ശാസ്താവേ
ഭഗവാനേ..ഭഗവാനേ
(മണികണ്ഠ....)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manikandaswaami than

Additional Info

അനുബന്ധവർത്തമാനം