മണ്ഡലം തൊഴുതാൽ

 

മണ്ഡലം തൊഴുതാൽ മഹോത്സവം
ശാന്തിയുണർത്തും ചന്ദ്രോത്സവം
ഉടുക്കു പോൽ തുടിക്കുമെന്റെ ജീവനിൽ
ഉന്മേഷമുണർത്തും കാവ്യോത്സവം
(മണ്ഡലം ...)

അയ്യനെ കാണാനായിരമെത്തും
ആമോദചിത്തരായ് കണ്ടു വണങ്ങും
സ്വാമി ശരണമയ്യപ്പാ അയ്യപ്പ ശരണം സ്വാമിയേ (2)
ആകുലവ്യാധികൾ ഒന്നുമറിയാതെ(2)
ആ മുഖം ദർശിച്ചു മടങ്ങും
സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
(മണ്ഡലം ...)


കല്ലും മലയും കാടും കടന്ന്
ആനന്ദക്കണ്ണീർ ശരണം വിളിച്ചും
സ്വാമിശരണമയ്യപ്പാ അയ്യപ്പ ശരണം സ്വാമിയേ
കല്ലും മലയും കാടും കടന്ന്
ആനന്ദക്കണ്ണീർ ശരണം വിളിച്ചും
ആഘോഷവാദ്യങ്ങൾ ഒന്നുമേ കേൾക്കാതെ (2)
ഓംകാരപ്പൊരുളിനെ തേടും
സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
(മണ്ഡലം ...)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mandalam Thozhuthal

Additional Info

അനുബന്ധവർത്തമാനം