ഈ രാത്രി

ഈ രാത്രി നമ്മളിൽ ഉന്മാദം നിറയും
സിരകളിലൊഴുകും ഒരു പുതിയ രസം
ഈ സമയവും കടന്നു പോകും
അതിമധുരവും നുണയാൻ 
വരുന്നൊരു പുതിയ ദിനം

എന്നാൽ നമുക്കിനി ഒന്നിച്ചു പാടാം
മതിമറന്നൊന്നു ഉല്ലസിച്ചാടാം
പുതു തലമുറ പാടുന്ന പാട്ടിന്റെ 
താളത്തിൽ ഈണത്തിൽ ഒന്നിച്ചൊന്നാടാം

കനവുകളേറേ മനസ്സത് കടിഞ്ഞാ-
ണിടാത്തൊരു കുതിരയെപ്പോലെ
പിഴവുകളേറെ അടിപതറാതെ 
നാമൊന്നായി മുന്നോട്ടു നീങ്ങേ
എന്നരികിൽ നിരനിരയായി
വന്നണയുമീ വാനരസംഘം
നമ്മളിലിനി ഇല്ലൊരു ശങ്ക
അന്തമില്ലാത്ത ജീവിതമെന്തു സുഖം

മുട്ടി നിൽക്കാൻ ചുണയുണ്ടേൽ വാടാ ... വാടാ ...
ചട്ടക്കൂട് പൊളിച്ചിട്ട് വാടാ ...വാടാ ...
എന്റെ പട്ടണത്തിൽ ഞാൻ തന്നെ ദാദാ
എന്റെ കയ്യിലുണ്ട് റം കൊക്ക കോളാ

ജീവിതമന്നിക്കൊരു വരം
ദിനംപ്രതി വളരുന്ന ഹരം
പറക്കാനായ് തുടിക്കുന്ന മനം
ഇനി തുടങ്ങട്ടെ പുതിയൊരു ദിനം

ജീവിതമന്നിക്കൊരു വരം
ദിനംപ്രതി വളരുന്ന ഹരം
പറക്കാനായ് തുടിക്കുന്ന മനം
ഇനി തുടങ്ങട്ടെ പുതിയൊരു ദിനം

വാ ഇതുമൊരു തീക്കളം
പലർ പൊരുതി പതറിയ പോർക്കളം
ഭൂമി കറങ്ങണ പമ്പരം
അതിൽ പകുതി ചിരി, പിന്നെ നൊമ്പരം
നഗരം വലയെറിയും, കുടുങ്ങാതെ നീ
ഇരുളും കഥ പറയും, സാക്ഷിയാകു നീ

ജീവിതമൊരു സാഹസം അതിൽ
ചിരികളനവധി കള്ളവും
മുന്നിൽ ചോദ്യമൊരായിരം
അതിൽ തനിയെ തിരയണം ഉത്തരം

ഇതു പുതുതലമുറയുടെ കുളമ്പടി
പടവുകൾ കേറി നമ്മൾ വരും ഉടനടി
ഇനി ഞങ്ങളെഴുതുന്ന വിധിയതു മതി

അടിമുടിയൊരു പുതുകഥയുടെ ഒരുക്കം
തിരിച്ചല്ല്ല മടക്കം ഒടുക്കത്തെ തിടുക്കം
നാം ഒരുമ്പെട്ടാലൊരു പെരുമഴ ഇടിമുഴക്കം
വടക്കെന്നോ കിഴക്കെന്നോ പടിഞ്ഞാറെന്നോ
ഇനി തിരിവില്ല ഇതു വര്രും തുടക്കം

വാ ഇതുമൊരു തീക്കളം
പലർ പൊരുതി പതറിയ പോർക്കളം
ഭൂമി കറങ്ങണ പമ്പരം
അതിൽ പകുതി ചിരി, പിന്നെ നൊമ്പരം
നഗരം വലയെറിയും, കുടുങ്ങാതെ നീ
ഇരുളും കഥ പറയും, സാക്ഷിയാകു നീ

ജീവിതമൊരു സാഹസം അതിൽ
ചിരികളനവധി കള്ളവും
മുന്നിൽ ചോദ്യമൊരായിരം
അതിൽ തനിയെ തിരയണം ഉത്തരം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee Rathri