ഈ നദി

ഈ നദിയൊടുങ്ങും ദൂരം
ആ അലയാഴിയെ പുല്‍‌കവേ
ജീവന്റെ പൊന്‍‌വീണയേതേതോ
മൊഉനം തിരഞ്ഞെന്തിനോ
മോഹങ്ങള്‍ മൂളുന്ന രാഗങ്ങള്‍
മുറിയുന്നു പാതിയില്‍

ഞാന്‍ സൂര്യനാളം നീ മഞ്ഞുമേഘം
ഇനി നിന്‍ ഓര്‍മ്മയില്‍ തെളിയാന്‍ 
മറുകരയില്‍ ... 
നാളേക്കു ഞാന്‍
കോര്‍ത്തീടുവാന്‍ പൂ തേടിപ്പോകുന്നു ഞാന്‍ 

കാതില്‍ മെല്ലെ മൊഴി തേടും നോവുമായ്
ദൂരെ നിന്നും ഒരു തേങ്ങല്‍ കേട്ടു ഞാന്‍
എവിടെ . നിഴലായ് കൊഴിഞ്ഞു  നീ
ഇവിടെ തനിയെ തളര്‍ന്നു ഞാന്‍
മുറിവുകളറിയണ ചിറകുമായ്
നിന്നെ ത്തിരയുകയായ്
വെറുമൊരു ഞൊടിയിട തരിക നീ
ഇന്നെന്നില്‍ തുളുമ്പുന്ന പ്രണയത്തില്‍ അലിയുവാന്‍

നീ  സൂര്യനാളം ഞാന്‍  മഞ്ഞുമേഘം
ഇനി നിന്‍ ഓര്‍മ്മയില്‍ ഉരുകാന്‍
മറുകരയില്‍ ... 
നാളേക്കു നാം കോര്‍ത്തീമാ
പൂതേടി നീ പോകവേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee Nadhi