ദേവീ ദേവീ

 

ദേവീ ദേവീ..

മിഴികളിലോമന സ്വപ്നവുമായ്‌
ഋതുകന്യക നീ വന്നു
പരിഭവമെഴുതിയ കാവ്യം പോലെ
ദേവീ നീ വന്നു
(ദേവി..)

മധുചന്ദ്രിക വിരിയും രാവില്‍
നീയൊരു മുരളീ ഗാനമായ്‌
നിദ്രയെ മെല്ലെയുണര്‍ത്തി നീ
മുദ്രകള്‍ നല്‍കി മറഞ്ഞില്ലേ
(ദേവീ..)

മൃദുചുംബന ലഹരിയില്‍
ദേവി മാനസ രതിയായ്‌ മാറി നീ
സുന്ദരി നിന്‍ മലര്‍ മേനിയില്‍ എന്നിലെ
മോഹം കവിതകളെഴുതുന്നൂ
 (ദേവീ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Devi devi