ആത്മാവിൻ സുമങ്ങൾ

 

ആത്മാവിൻ സുമങ്ങൾ നിൻ
തിരുമുൻപിൽ ചാർത്തീടാം
നിരാലംബർ നമിക്കുന്നു
ജഗദ് ദേവാ നിൻ പാദം
ജഗദ് ദേവാ നിൻ പാദം
ജഗദ് ദേവാ നിൻ പാദം
 (ആത്മാവിൻ...)

മോചനമില്ലാത്ത ദുഃഖങ്ങളിൽ
ഞങ്ങൾ അനാഥരായ് വീഴുന്നു
ഞങ്ങളിൽ ആശ്വാസദീപമുയർത്തീ
കനിയൂ നീ ദേവാ കനിയൂ നീ ദേവാ
കനിയൂ നീ ദേവാ കനിയൂ നീ ദേവാ
 (ആത്മാവിൻ...)

നൊമ്പരം കൊള്ളുന്ന ഹൃദയവുമായ്
ആശ്രിതർ ഞങ്ങൾ കേഴുന്നു
നിൻ പദമലരിൽ ഞങ്ങൾക്കഭയം
നൽകൂ ഗുരുദേവാ നൽകൂ ഗുരുദേവാ
 (ആത്മാവിൻ...)
നൽകൂ ഗുരുദേവാ നൽകൂ ഗുരുദേവാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aathmavin Sumangal

Additional Info

അനുബന്ധവർത്തമാനം