ആനന്ദം ജന്മസാഫല്യം

ആത്മദീപം തെളിയട്ടേ
അജ്ഞതയുടെ അന്ധകാരത്തിൽ
നവ്യപ്രകാശധാരയൊഴുകട്ടേ
മനസ്സേ... കാലം തീർത്ത വിലങ്ങുകൾ
വലിച്ചെറിയൂ
പുതിയൊരുഷസ്സിനെ വരവേല്ക്കൂ
ഇതാണ് സ്വർഗ്ഗം
ആ....
ഇതാണ് സ്വപ്നതീരം
ആ....

ആനന്ദം ജന്മസാഫല്യം
സ്വാതന്ത്ര്യം നിത്യ സായൂജ്യം
ജീവിതഗംഗയിൽ നീരാടാം
വിഷാദതാളങ്ങൾ മറക്കാം
നമുക്കൊരേ സ്വരം
ജയ് ഗുരു ജയ് ജയ് ഗുരു ജയ് ജയ് ഗുരു
ഒരേ മനം
ജയ് ഗുരു ജയ് ജയ് ഗുരു ജയ് ജയ് ഗുരു
 (ആനന്ദം...)

ഇവിടെ സുഖരസ താളങ്ങളോടെ
ജനിമൃതിയെന്നും നില്പൂ
അലിയാം ജീവന്റെ ലഹരിയിൽ ഇന്നൊരു
ഹൃദയ സംഗീത ലയമായ്
(ആനന്ദം..)

 

മുകിലിൻ മുഖപടമണിയാതെ നിൽക്കും
ദിനകര ബിംബം പോലെ
പഴയ വിശ്വാ‍സ പൊയ്മുഖമില്ലാതെ
പകരൂ പ്രകാശ ധാര
(ആനന്ദം..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aanandam janma saaphalyam

Additional Info

അനുബന്ധവർത്തമാനം