ദർശനം പുണ്യ ദർശനം
Music:
Lyricist:
Singer:
Film/album:
ദർശനം പുണ്യദർശനം ശബരിമലവാസൻ സ്വാമിഅയ്യപ്പൻ മകരദീപം ദിവ്യദർശനം (ദർശനം)
സർവ്വപാപ നരജന്മവിമോചനം സന്നിധി ദൈവീകദർശനം ദുർവ്വഴിയല്ലാത്ത സന്മാർഗസൗഭാഗ്യം ഏകിടും ശാസ്ത്രാദർശനം (ദർശനം)
കാരുണ്യമൂർത്തിയായ് കാഴ്‌ചതരും ദേവൻ കർപ്പൂര ആഴി ദർശനം തീരാത്ത ദാരിദ്ര്യദുഃഖങ്ങൾ തീർത്തെന്നും ക്ഷേമം അരുളും ദർശനം (ദർശനം)
അയ്യപ്പഭക്തന്മാർ എരുമേലിപ്പേട്ടയിൽ തയ്യത്തയ്യയെന്നു നൃത്തമാടി അയ്യപ്പശരണം വിളി കൂടി പരമാനന്ദം കൊള്ളും ദർശനം (ദർശനം)
പള്ളിക്കെട്ടും താങ്ങി പതിനെട്ടുപടി കേറി തുള്ളിക്കളിക്കുന്ന ദർശനം ഉള്ളത്തിൽ ഭക്തിയാം വെള്ളം കവിഞ്ഞ് കണ്ണുനീരാടും ദർശനം (ദർശനം)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Darsanam punya darsanam
Additional Info
Year:
1970
ഗാനശാഖ: