ഞാറ്റുവേലയ്ക്കു ഞാൻ നട്ട പിച്ചകം
Music:
Lyricist:
Singer:
Film/album:
ഞാറ്റുവേലയ്ക്ക് ഞാൻ നട്ട പിച്ചകം
ആറ്റു നോറ്റു പൂ കുത്തി
ആദ്യത്തെപ്പൂവുമായ് കാവിൽ ഞാൻ
പോകുമ്പോളാപ്പൂ ചൂടാനൊരാളെത്തി (ഞാറ്റുവേലയ്ക്കു..)
സ്വർണ്ണരുദ്രാക്ഷം കഴുത്തിലണിഞ്ഞൊരാ
സുന്ദരരൂപന്റെ മാറിൽ
എന്നും പൂക്കുന്ന പിച്ചകവള്ളിയായ്
എന്നെപ്പടർത്തുവാനാശിച്ചു ഞാൻ
എന്നെപ്പടർത്തുവാനാശിച്ചു (ഞാറ്റുവേലയ്ക്കു..)
സോമവാരവ്രതം കാലം കൂടുവാൻ
കാവിലടുത്ത നാൾ ചെന്നപ്പോൾ
എന്നെ പ്രസാദമണിയിച്ചു തന്നതാ
മന്ദസ്മിതം മാത്രമായിരുന്നു (ഞാറ്റുവേലയ്ക്കു..)
രോമാഞ്ചപുഷ്പങ്ങൾ മാറിൽ വിടർത്തുമാ
പ്രേമസ്വരൂപന്റെ മുന്നിൽ
മറ്റാരും കാണാതെ നാളെ ഉഷസ്സിൽ ഞാൻ
മറ്റൊരു പൂ കൊണ്ട് കാഴ്ച വെയ്ക്കും ഞാൻ
മറ്റൊരു പൂ കൊണ്ട് കാഴ്ച വെയ്ക്കും(ഞാറ്റുവേലയ്ക്കു..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Njattuvelakku njan