ചിത്രശലഭമേ

ചിത്രശലഭമേ നീയെന്റെ വിരലിന്റെ
നൃത്തത്തിൽ പറക്കുകയില്ലയോ
പുഷ്പജാലമേ നീയെന്റെ നിറത്തിന്റെ
സ്വപ്നത്തിൽ ഒതുങ്ങുകയില്ലയോ (ചിത്രശലഭമേ...)
 
വർണ്ണങ്ങൾ മയിൽപ്പീലി വർണ്ണങ്ങളാലേ
മണ്ണിനെ വിണ്ണാക്കാൻ മോഹം എനിക്ക്
മണ്ണിനെ വിണ്ണാക്കാൻ മൊഹം
പൗർണ്ണമാസി തൻ കുളിരൊതുക്കുകളെ
ഭൂമിയിൽ കൊണ്ടു വരാൻ ദാഹം എനിക്കീ
ഭൂമിയിൽ കൊണ്ടു വരാൻ ദാഹം  എനിക്ക് ദാഹം (ചിത്രശലഭമേ...)
 
 
സിന്ദൂരനീലം ചാലിച്ച പൂഞ്ചായൽ ചെപ്പിനെ
സന്ധ്യയായ് തീർക്കുവാൻ മോഹം എനിക്ക്
സന്ധ്യയായ് തീർക്കുവാൻ മോഹം
സുന്ദരാംഗി തൻ അധരപുടത്തിനെ
അമ്പിളിക്കലയാക്കാൻ ദാഹം എനിക്ക്
അമ്പിളിക്കലയാക്കാൻ ദാഹം  എനിക്ക് ദാഹം (ചിത്രശലഭമേ...)
 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chithrasalabhame

Additional Info