അന്തരംഗപ്പൂങ്കാവനമേ

അന്തരംഗപൂങ്കാവനമേ

സുന്ദരാംഗിയാം ഉപവനമേ

മലർശരൻ അവൻ പദം പദം വന്നി

ട്ടായിരം പൂക്കളെ വിടർത്തുന്നു (അന്തരംഗ..)

 

 

അഞ്ചമ്പൻ ഇവളുടെ വിരിമാറിൽ

അമ്പെയ്തു മുറിക്കാനോ (2)

ചെമ്പകം ചേമന്തി മാധവ മല്ലിക

മന്ദാരങ്ങൾ മിഴി തുറന്നു

ആ...ആ....ആ...(അന്തരംഗ..)

 

 

മദനന്റെ സുമശരമൊടിയുമ്പോൾ

ലാസ്യത്തിൽ മയങ്ങാനോ(2)

വെണ്മണൽ ശയ്യയിൽ ശീതള ചന്ദ്രിക

കിരണാവലികൾ  പായ് വിരിച്ചു

ആ‍...ആ....ആ.... (അന്തരംഗ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Antharanga poonkavaname

Additional Info