ചെണ്ടുമല്ലി താഴ്വരയിൽ

(M)ചെണ്ടുമല്ലി താഴ്വരയില്‍
ചന്തമുള്ള പുതുമഴയില്‍
ചെല്ലം ചെല്ലം പാടി വന്നൊരു ചെമ്മാനക്കിളീ
പൊന്‍ വസന്ത കാലം സ്വപ്നം പൂക്കും നേരം
എന്നോടിഷ്ടം കൂടാന്‍ പോരു നീ..
(F)മുത്തണിഞ്ഞ ചില്ലകളില്‍
മൊട്ടു വച്ച മോഹങ്ങളില്‍
മെല്ലെ മെല്ലെ വന്നിരുന്നൊരു മന്ദാരക്കിളി 
പൊന്‍ വസന്ത കാലം സ്വപ്നം പൂക്കും നേരം
നിന്നൊടിഷ്ടം കൂടാന്‍ വന്നു ഞാന്‍...

(M)പ്രേമസുരഭീ വനങ്ങളില്‍
ചൈത്ര കാമനകളില്‍, ഉയരാം നാം
പൊന്‍ പതംഗങ്ങളായ് 
(F)പ്രേമസുരഭി വനങ്ങളിൽ
ചൈത്രകാമനകളിൽ ഉയരാം നാം 
പൊൻപതംഗങ്ങളായി 

​​​​(M)സ്‌മൃതികളില്‍ എങ്ങും നിറഞ്ഞു നീ
(F)മലരണി മഞ്ചം തുറന്നു നീ
(MF)വരവേല്‍ക്കയായ് ഹൃദയങ്ങളില്‍

(M)ചെണ്ടുമല്ലി താഴ്വരയില്‍
ചന്തമുള്ള പുതുമഴയില്‍
ചെല്ലം ചെല്ലം പാടി വന്നൊരു ചെമ്മാനക്കിളീ

(F)നീലക്കായല്‍ തടങ്ങളില്‍
ലാസ്യ ചാരുതകളില്‍, ഒഴുകാനായി
മാനസം തിങ്കളായി..
(M)നീലക്കായല്‍ തടങ്ങളില്‍
ലാസ്യ ചാരുതകളില്‍, ഒഴുകാനായി
മാനസം തിങ്കളായ്..
(F)കളകളം ആടും സംഗീതമായി
കവിതകള്‍ മൂളും സംമോദാമായി
ഈ സന്ധ്യയില്‍ ഒന്നായിടാം...

(M)ചെണ്ടുമല്ലി താഴ്വരയില്‍
ചന്തമുള്ള പുതുമഴയില്‍
ചെല്ലം ചെല്ലം പാടി വന്നൊരു ചെമ്മാനക്കിളി പൊന്‍ വസന്ത കാലം സ്വപ്നം പൂക്കും നേരം

(F)എന്നോടിഷ്ടം കൂടാന്‍ പോരു നീ..
മുത്തണിഞ്ഞ ചില്ലകളില്‍
മൊട്ടു വച്ച മോഹങ്ങളില്‍
മെല്ലെ മെല്ലെ വന്നിരുന്നൊരു മന്ദാരക്കിളീ
പൊന്‍ വസന്ത കാലം സ്വപ്നം പൂക്കും നേരം
നിന്നൊടിഷ്ടം കൂടാന്‍ വന്നു ഞാന്‍

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chendumalli thazhvarayil

Additional Info

Year: 
2010

അനുബന്ധവർത്തമാനം