ചന്ദ്രികത്തളികയിലെ

ഹാപ്പി ബർത്ത് ഡേ ടൂ യൂ (3)
 
ചന്ദ്രികത്തളികയിലെ മാൻ ചിത്രമോ
ചന്ദനപ്പൂങ്കാവിലെ മയില്പീലിയോ ഈ
പൊന്നും പുഞ്ചിരിക്കു പകരം നൽകാൻ
എന്തു സമ്മാനം എന്തു സമ്മാനം (ചന്ദ്രിക..)
എന്തു സമ്മാനം മിനിമോൾക്കെന്തു സമ്മാനം (2)
ലാല ലാ ല ലാ ലലാ
 
അഞ്ജനക്കണ്ണുകളിൽ ആതിരത്തിര കടഞ്ഞ
രണ്ടിളം മുത്തുകൾ ആരൊളിച്ചു വെച്ചൂ
ഈ കണ്ണിൻ പൊന്നൊളിക്കു പകരം നൽകാൻ
എന്തു സമ്മാനം എന്തു  സമ്മാനം
എന്തു സമ്മാനം മിനിമോൾക്കെന്തു സമ്മാനം (2)
ലാല ലാ ല ലാ ലലാ ലലല ലലല ലലല
 
 
 
താമരപ്പൂം പദത്തിൻ സംഗീതക്കടൽ കടഞ്ഞ
താളത്തിൻ നൂപുരം ആരൊളിച്ചു വെച്ചൂ
ആ നൃത്ത മാധുരിക്കു പകരം നൽകാൻ
എന്തു സമ്മാനം എന്തു  സമ്മാനം
എന്തു സമ്മാനം മിനിമോൾക്കെന്തു സമ്മാനം (2)
ലാല ലാ ല ലാ ലലാ ലലല ലലല ലലല   (ചന്ദ്രിക..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandrikathalikayile

Additional Info

അനുബന്ധവർത്തമാനം