ചന്ദനവളയിട്ട കൈ കൊണ്ടു - F
ചന്ദനവളയിട്ട കൈ കൊണ്ടു ഞാൻ മണി
ച്ചെമ്പകപൂക്കളമെഴുതുമ്പോൾ
പിറകിലൂടാരൊരാൾ മിണ്ടാതെ വന്നെത്തി
മഷിയെഴുതാത്തൊരെൻ മിഴികൽ പൊത്തി
(ചന്ദനവള...)
കോടിയും കൈനീട്ടവും മേടിച്ചു ഞാൻ നിൽക്കവേ
പ്രാവു പോൽ ഇടനെഞ്ചകം കുളിരോടെ കുറുകുന്നുവോ
ഇനിയെന്നുമരികിൽ ഇണയായിരിക്കാൻ
കൊതിയോടെ മനസ്സൊന്നു മന്ത്രിച്ചുവോ
(ചന്ദനവള...)
മെല്ലെയെൻ കിളിവാതിലിൽ കാറ്റിന്റെ വിരൽ കൊള്ളവേ
ആദ്യമായ് എൻ കരളിലെ പൊൻ മൈന ജതി മൂളവേ
അന്നെന്റെയുള്ളിൽ അരുതാത്തൊരേതോ
രനുഭൂതിയിതൾ നീട്ടി വിടരുന്നുവോ
(ചന്ദന വള...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chandana Valayitta Kai - F
Additional Info
Year:
1998
ഗാനശാഖ: