ഇല്ലക്കുളങ്ങരെയിന്നലെ

 

 

ഇല്ലക്കുളങ്ങരെയിന്നലെ അന്തിക്കൊരി
ത്തിരിപ്പൂമുല്ല മൊട്ടിട്ടു
പാത്തു പതുങ്ങി പറിയ്ക്കാൻ ചെന്നപ്പം
പത്തര മാറ്റൊത്തൊരാത്തോല്
ഒരുത്രാടപ്പൂ തോൽക്കുമാത്തോല്
(ഇല്ലക്കുളങ്ങരെ..)

താളും തകരയും പൂക്കും തൊടിയിലെ
താമരത്തൂമലരാത്തോല്
വാകയും താളിയും തേച്ചു കുളിക്കുമ്പം
വാരിളം തിങ്കളാണാത്തോല് (2)
പനനാരിന്നൂഞ്ഞാലിൽ പാടിക്കൊണ്ടാടുമ്പം
പച്ചപ്പനംതത്തയാത്തോല് (2)
(ഇല്ലക്കുളങ്ങരെ..)

കോലമയിൽ പോലെ പീലി വിരുത്തുന്ന
നീല മിഴിയുള്ളോളാത്തോല്
പുലി നഖമോതിര വിരലാൽ മുറ്റത്ത്
പൂക്കളം തീർക്കുവോളാത്തോല് (2)
പുലരും വരെയ്ക്കുമെന്നുള്ളിലെ തിണ്ണമേൽ
പൊൻ വിളക്കായ് കത്തുമാത്തോല് (2)
(ഇല്ലക്കുളങ്ങരെ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Illakkulangare Innale

Additional Info

അനുബന്ധവർത്തമാനം