വില്ലിന്മേൽ താളം കൊട്ടി

 

വില്ലിന്മേല്‍ താളം കൊട്ടി വീണക്കുട മുള്ളി മുറുക്കി
പാരാകെ പഴമകള്‍ കൊട്ടും പാണന്നൊരു കൈ നീട്ടം
ചെണ്ടതകില്‍ ചേങ്കില മേളം, പുലികളിയുടെ പൂത്തിരുവോണം
നിറ നാഴികള്‍ പൊലിയോ പൊലി പുന്നെല്‍ കൈനീട്ടം... നീട്ടം (വില്ലിന്മേല്‍...)

മുണ്ടകനും മുത്തും വിളയാന്‍ ചെമ്പാവിന്‍ കതിരുകളുതിരാന്‍
കണ്ടം പൂട്ടി കനവുകള്‍ വെച്ചൊരു ചെറുമനു കൈനീട്ടം. (2)
പുത്തരി വിത്തുകള്‍ കൊത്തി പ്പാറിയ പ്രാവിന്നും കൈനീട്ടം
വിത്ത് മുളയ്കാന്‍ മുത്തു പൊഴിച്ചൊരു മുകിലിന്നും കൈനീട്ടം
മാതേവന് കൈനീട്ടം, മാതയ്കും കൈനീട്ടം, മാവേലി തമ്പ്രാന്റെ മനസ്സാല്‍ കൈനീട്ടം …. നീട്ടം.. (വില്ലിന്മേല്‍...)

മാറ്റേറും മണ്ണിനുടുക്കാന്‍ മഞ്ഞലയില്‍ കോടിയൊലുമ്പും
പൂമാസ ചിങ്ങ നിലാവിന് മുഴുതിങ്കള്‍ കൈനീട്ടം. (2)
മുറ്റത്തരിയൊരു പൂക്കളമിട്ട മുറപ്പെണ്ണിനു കൈനീട്ടം
മുല്ലത്തറയില്‍ വീണു കിടക്കും വെയിലിന്നും കൈനീട്ടം
അനുരാഗ കൈനീട്ടം. ആനന്ദ കൈനീട്ടം
ആരാരും നുള്ലാത്ത കവിളില്‍ കൈനീട്ടം…. നീട്ടം.(വില്ലിന്മേല്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Villinmel Thalam Kotti

Additional Info

Year: 
1998

അനുബന്ധവർത്തമാനം