ബദറിലെ മുനീറായ്

ആ ...

ബദറിലെ മുനീറായ്
ഹുസ്നുമാല കോർത്തു ഞാൻ...
കരളേ ... നിൻ പൊരുൾ തേടി
ഇരവും പകലുമലയും

സ്മരണതൻ പിറാവുകൾ
അസറുവിണ്ണിലാകെയും
നിറയേ ... നിൻ ഇശൽ പാടി
ഇഹവും പരവും പടരും....

പൊരുളായിരമൊറ്റപ്പാട്ടിലൊ-
രിശലിൽ പാറണ് ശലഭം പോലെ
അലമാലകൾ അന്തംനിലാവു
കടലിന്മീതെ വിതയ്ക്കണ പോലേ
ഇലയായിരമിളകും കാറ്റതി -
ലിളകും കൊമ്പതിനിളകും മാമര
മെന്നും മൂളുമൊരൊറ്റപ്പാട്ടിലി-
രമ്പുമ്പോൽ പൊന്നേ

ഏനു  പൊന്നാകും പുതുപെണ്ണാളേ
മനം  തുളുമ്പീടും കെസു പാട്ടാണേ
നീയാകും കിനാവാണേ
പൊരുളൊറ്റപ്പാട്ടിലിമ്പംനിലാവി-
ലിളകും മരങ്ങളിൽ

ബദറിലെ മുനീറായ്
ഹുസ്നുമാല കോർത്തു ഞാൻ...
കരളേ ... നിൻ പൊരുൾ തേടി
ഇരവും പകലുമലയും

സ്മരണതൻ പിറാവുകൾ
അസറുവിണ്ണിലാകെയും
നിറയേ ... നിൻ ഇശൽ പാടി
ഇഹവും പരവും പടരും....

നിന്നേയും സ്വപ്നം കണ്ട്
ജിന്നിൻകൂട്ടിൽ നോവുന്നോവർക്കായ്
നീയെങ്ങുപോയെൻ
ജമാലേന്ന് കേഴുന്നോവർക്കായ്
എരിതീയിൽ  വീണുരുകുന്നോവർക്കായ്
അകമലിഞ്ഞുറവാകും
നസമു പാടീ....
'അഹം വിങ്ങിപ്പറകൊട്ടി-
യുറഞ്ഞുതുള്ളീ

നിൻ ഹൃദയപ്പൊൻ സുബർക്കത്തിൻ
ഹുസുനുൽജമാലാം
പ്രണയത്തീയിൽ വെണ്ണീറായോർ-
ക്കുടലേകും ഉയിരൂതും
കിസകളോതും...ഞാൻ.

പൊരുളായിരമൊറ്റപ്പാട്ടിലൊ-
രിശലിൽ പാറണ് ശലഭം പോലെ
അലമാലകൾ അന്തംനിലാവു
കടലിന്മീതെ വിതയ്ക്കണ പോലേ
ഇലയായിരമിളകും കാറ്റതി -
ലിളകും കൊമ്പതിനിളകും മാമര
മെന്നും മൂളുമൊരൊറ്റപ്പാട്ടിലി-
രമ്പുമ്പോൽ പൊന്നേ

ഏനു  പൊന്നാകും പുതുപെണ്ണാളേ
മനം  തുളുമ്പീടും കെസു പാട്ടാണേ
നീയാകും കിനാവാണേ
പൊരുളൊറ്റപ്പാട്ടിലിമ്പംനിലാവി-
ലിളകും മരങ്ങളിൽ

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Badarile Muneeraay