പറവകൾ വരാതായ

പറവകൾ വരാതായ
പാഴ്മരച്ചില്ലപോലിവൾ

അനാഥമേതോ കൊടുങ്കാ-
റ്റണയുമാറൊരാൾ
ഇവളിലാണ്ട പോൽ

ഇതേവരേയും തുറക്കാത്തോ-
രതീതവാതിലിതാ താനേ തുറന്ന പോലെ
വെളിച്ചമുള്ളിൽ കടന്നപോലേയിതാ
ആരേ എൻ 

അരികത്തായ് വിദൂരനായ്,
രൂപമാർന്ന വിൺലിപികളായൊരാൾ 

ദൂരേ...ദൂരേ...
നീയേകാന്തനായ്...
കൂടേ...കൂടേ...
ഞാൻ നിൻ ചാരേ..
ദൂരെ വിണ്ണിൽ നീ കുറിച്ച
കറുകറെക്കാർമേഘം
താഴെ മണ്ണിൽ നീ കുടിച്ച
കഠിനകാകോളം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paravakal Varathaya