അവനവൻ കുരുക്കുന്ന

ഗുലുമാൽ ഗുലുമാൽ ഗുലുമാൽ
ഗുലുമാൽ..

അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാൽ
പരസ്പരം കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പം ഗുലുമാൽ
ജനനഭാരങ്ങൾ ചുമന്നും
സമയതീരങ്ങൾ തിരഞ്ഞും
നിലയുറക്കാതെ കുഴഞ്ഞും
തുഴകളില്ലാതെ തുഴഞ്ഞും
ഒരുളിലങ്ങിങ്ങു പകലു തേടുമ്പം ഗുലുമാൽ

മനസാക്ഷികൾ വില പേശുമീ മൗനങ്ങൾ തൻ
നേർത്തു നീണ്ട ചില്ലയിൽ
കനവേറെ നാൾ ഊഞ്ഞാലിടാം
അതിൽ നൊമ്പരം നീട്ടി നീട്ടി ആടിടാം
ആശാമരം അശയാ മരം
അതിലായിരം വിരിശം പഴം
ഇറുങ്ങിറുങ്ങടങ്ങിയും ഉലുങ്ങുലുങ്ങൊതുങ്ങിയും
നിറഞ്ഞിടാം  തൊടാനിടം തടഞ്ഞിടാം (അവനവൻ...)

നരജീവിതം നിഴൽ നാടകം
അതിലാടുവാൻ കൂത്തു പാവയായ് നീ
ഇരുൾ വേദിയിൽ  പരതുന്നുവോ
പ്രതിരൂപവും ദീപവും പ്രകാശവും
കൂമ്പാളയും കുരുത്തോലയും
പിണിയാളുമായ് വിളയാടി നീ
ഒരുത്സവം കഴിഞ്ഞൊരീ  മനസ്സിലെ മതിൽക്കകം
അതാണു നിൻ അനന്തമാം അടർക്കളം  (അവനവൻ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (2 votes)
Avanavan kurukkunna

Additional Info

അനുബന്ധവർത്തമാനം