അസ്തമയസൂര്യനു ദുഃഖമുണ്ടോ

അസ്തമയസൂര്യനു ദുഃഖമുണ്ടോ
മയങ്ങുന്ന പകലിനും ദുഃഖമുണ്ടോ (2)
ചിരിക്കുന്ന ശ്രാവണ സന്ധ്യേ
നീ മാത്രമെന്തിനു ചിരിക്കുന്നു വീണ്ടും
(അസ്തമയസൂര്യനു..)

താനാനീ താനാനീ താനാനീ താനാനീ
താനാനിനോ താനാനിനോ താനാനിനോ

ഋതുഭേദങ്ങള്‍ പിടഞ്ഞു മരിക്കും
ഈ ശരശയ്യകളില്‍
സൂനങ്ങള്‍ വാടി ശൂന്യത പാടി
മൂകവിപഞ്ചിക മീട്ടി
പ്രകൃതി മൂകവിപഞ്ചിക മീട്ടി
(അസ്തമയസൂര്യനു..)

മോഹഭംഗത്തിന്‍ കഥപറഞ്ഞൊഴുകും ഈ കുഞ്ഞോളങ്ങളിൽ
കരകാണാതേ ഓളങ്ങള്‍ മാത്രം
കായലിന്‍ മാറിലലിഞ്ഞു
വീണ്ടും കായലിന്‍ മാറിലലിഞ്ഞു
(അസ്തമയസൂര്യനു..)
 

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Asthamayasooryanu dukhamundo

Additional Info

അനുബന്ധവർത്തമാനം