അരളിയും മുല്ലയും F

അരളിയും മുല്ലയും ചെമ്പകം ചെത്തിയും 
അരമണി കെട്ടുന്ന ഗ്രാമം 
കളകളം പാടുന്ന കുറുമാലിയാറിന്റെ 
കഥ കെട്ടുറങ്ങുന്ന ഗ്രാമം 
കവിതപോൽ മധുരമെൻ ഗ്രാമം 
കവിതപോൽ മധുരമെൻ ഗ്രാമം
അരളിയും മുല്ലയും ചെമ്പകം ചെത്തിയും 
അരമണി കെട്ടുന്ന ഗ്രാമം 

പുള്ളുവൻ പാട്ടിലെ പാലാഴിയിൽ മുങ്ങി 
പാലകൾ പൂക്കുന്ന ഗ്രാമം (2)
നല്ലിളം തേനൊത്ത പൊന്നോണ പാട്ടിലെ 
നന്മകൾ നിറയുന്ന ഗ്രാമം 
കദളിയും കണ്ണനും പാതിരാപൂങ്കാറ്റിൽ 
കഥകളിയാടുന്ന ഗ്രാമം കഥകളിയാടുന്ന ഗ്രാമം 

അരളിയും മുല്ലയും ചെമ്പകം ചെത്തിയും 
അരമണി കെട്ടുന്ന ഗ്രാമം 

പൊന്നിൽ കുളിക്കുന്ന സന്ധ്യതൻ മന്ദാര 
സിന്ദൂരമണിയുന്ന ഗ്രാമം (2)
പഞ്ചവാദ്യത്തിന്റെ തലപ്രപഞ്ചത്തിൽ 
മുങ്ങിക്കുളിക്കുന്ന ഗ്രാമം 
പഞ്ചാരി പാണ്ടിയും ചെമ്പട മേളവും 
പഞ്ചാര വിതറുന്ന ഗ്രാമം പഞ്ചാര വിതറുന്ന ഗ്രാമം 

അരളിയും മുല്ലയും ചെമ്പകം ചെത്തിയും 
അരമണി കെട്ടുന്ന ഗ്രാമം 
കളകളം പാടുന്ന കുറുമാലിയാറിന്റെ 
കഥ കെട്ടുറങ്ങുന്ന ഗ്രാമം 
കവിതപോൽ മധുരമെൻ ഗ്രാമം 
കവിതപോൽ മധുരമെൻ ഗ്രാമം
അരളിയും മുല്ലയും ചെമ്പകം ചെത്തിയും 
അരമണി കെട്ടുന്ന ഗ്രാമം 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ARALIYUM MULLAYUM F

Additional Info

Year: 
2017
ഗാനശാഖ: 
Orchestra: 
ഓർക്കസ്ട്രേഷൻ
കീബോർഡ് പ്രോഗ്രാമർ
തബല
ഫ്ലൂട്ട്
വീണ
വയലിൻ
വയലിൻ
വയലിൻ

അനുബന്ധവർത്തമാനം