ഹരികൃഷ്ണ എം

Harikrishna M
Date of Birth: 
ചൊവ്വ, 27 December, 1983
സംഗീതം നല്കിയ ഗാനങ്ങൾ: 2

ജനനം, 27/12/1983 ന് , തൃശൂർ ജില്ലയിലെ നന്തിക്കര ഗ്രാമത്തിൽ. ഗ്രാമംനാലാം വയസ്സിൽ മാധവൻ മാസ്റ്ററുടെ കീഴിൽ സംഗീതം അഭ്യസിച്ചു തുടങ്ങി. കൽക്കി ഭഗവാനെക്കുറിച്ചുള്ള ഒരു ഭക്തിഗാനത്തിനായി 9 വയസ്സുള്ളപ്പോൾ അദ്ദേഹം തൻ്റെ ആദ്യ ഗാനം റെക്കോർഡുചെയ്‌തു. സ്കൂൾ യുവജനോത്സവത്തിൽ കഥകളി സംഗീതം, അഷ്ടപദി, ലളിതസംഗീതം എന്നിവയിൽ സംസ്ഥാനതല പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.   ശ്രീ. കലാമണ്ഡലം ഹൈദരാലിയുടെ കീഴിൽ കഥകളി സംഗീതം അഭ്യസിച്ചിട്ടുണ്ട്.   ശ്രീ . ടി .ആർ .മൂർത്തി(Chennai) , ശ്രീ. രമേശൻ R L V എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചിട്ടുണ്ട്. ജില്ലാ യുവജനോത്സവത്തിൽ വർഷങ്ങളായി "കലാപ്രതിഭ" പട്ടം ലഭിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ സീസൺ-1 ൻ്റെ സെമിഫൈനലിസ്റ്റായിരുന്നു. വിദ്യാധരൻ മാസ്റ്റർ, കൊടകര മാധവൻ, നടേഷ് ശങ്കർ തുടങ്ങിയ സംഗീത സംവിധായകരുടെ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഇവരുടെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കൂടാതെ ഇവരുടെ അനേകം ഗാനങ്ങൾക്ക് ട്രാക്കും പാടിയിട്ടുണ്ട്.

മത്സരങ്ങൾക്ക് പാടുന്നതിനായി അച്ഛൻ (രാപ്പാൾ സുകുമാരേമേനാൻ, അറിയെപ്പടുന്ന കവിയും ഗാനരചയിതാവുമാണ്) രചിച്ച "ഓണനിലാവിൻ” എന്ന ലളിതഗാനമാണ് ആണ് ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ സംഗീത സംവിധായകൻ എന്ന നിലയിൽ ആദ്യമായി കമ്പോസ് ചെയ്തത്. പിന്നീട്  ശ്ലോകപുഷ്പാഞ്ജലി, ദേവഗായികെ, ആവണിരാവ്, വിഷുവായി, നിശാഗന്ധി, ഗ്രാമനിശീഥിനി, പൂരപ്പെരുമ , പൂരം വന്നല്ലോ എന്നീ ആൽബങ്ങൾക്കായി അറുപതിലധികം ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട്. പ്രശസ്ത ഗായകരായ ശ്രീ. പി ജയചന്ദ്രൻ, വിദ്യാധരൻ മാസ്റ്റർ, വേണുഗോപാൽ, ലതിക, ബിജു നാരായണൻ, സുദീപ് കുമാർ, ഇന്ദുലേഖ വാരിയർ എന്നിവരാണ് ഈ ഗാനങ്ങൾക്ക് ശബ്ദം നൽകിയിട്ടുള്ളത്.

            മ്യൂസിക് കമ്പോസർ എന്ന നിലയിൽ ഇന്ത്യൻ പെർഫോമിംഗ് റൈറ്റ് സൊസൈറ്റിയിൽ (IPRS) അംഗമാണ്. രാഗം മ്യൂസിക് സ്റ്റുഡിയോ എന്ന പേരിൽ ഒരു റെക്കോർഡിങ്  സ്റ്റുഡിയോയും നടത്തുന്നു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. ഇലക്ട്രിക്കൽ എഞ്ചിനീയർ എന്ന നിലയിൽ പല സ്ഥാപനങ്ങൾക്ക് വേണ്ടി ഇന്ത്യക്കകത്തും, പുറത്തും  ജോലി ചെയ്തിട്ടുണ്ട്. ഗായകനെന്ന നിലയിൽ ഇന്ത്യക്കകത്തും, പുറത്തുമായി 1000 ൽ അധികം വേദികളിൽ പാടിയിട്ടുണ്ട്

വ്യക്തിഗത വിവരങ്ങൾ :

അച്ഛൻ : രാപ്പാൾ സുകുമാരേമേനാൻ, അറിയെപ്പടുന്ന കവിയും ഗാനരചയിതാവുമാണ്.
അമ്മ : രമാദേവി (Late)
ഭാര്യ : ദീപ , മക്കൾ : ധ്വനി, ദിയ
ഗുരുക്കന്മാർ : ശ്രീ. മാധവൻ മാസ്റ്റർ, ശ്രീ. കലാമണ്ഡലം ഹൈദരാലി, രമേശൻ മാസ്റ്റർ(Rtd. RLV ),
ശ്രീ. ടി.ർ.മൂർത്തി, ചെന്നൈ