അറബിക്കഥയിലെ രാജകുമാരി

ആ.....
അറബിക്കഥയിലെ രാജകുമാരീ
പരിഭവമെന്താണ് - രാഗം 
പാടാനിനിയും താമസമരുതേ
മാനസത്തേൻമൊഴിയേ
നീലനിലാവിന്‍ കിളിയറയില്‍ 
കണ്ണീര്‍ തൂവും പൂമോളേ
അറബിക്കഥയിലെ രാജകുമാരീ
പരിഭവമെന്താണ്

പലനാളില്‍ ഞാന്‍ ചാരെ വരുമ്പോള്‍
നിനവില്‍ നീ കളിയൂഞ്ഞാലാടി 
നാലകക്കിളിയേ...
നാലകക്കിളിയേ എന്നകതാരില്‍
ഒരുനാള്‍ പാടിവരില്ലേ നീ
അറബിക്കഥയിലെ രാജകുമാരീ 
പരിഭവമെന്താണ് - രാഗം 
പാടാനിനിയും താമസമരുതേ
മാനസത്തേൻമൊഴിയേ

നിഴലായ് ഞാന്‍ നിന്‍ മണിയറ പൂകാം
മണമായ് നിന്‍ മലര്‍മെയ്യിലൊതുങ്ങാം
ആ.....
ചിത്തിരക്കുരുവീ നിന്റെ കിനാവില്‍ 
മധുരം കോരി നിറയ്ക്കാം ഞാന്‍

അറബിക്കഥയിലെ രാജകുമാരീ
പരിഭവമെന്താണ് - രാഗം 
പാടാനിനിയും താമസമരുതേ
മാനസത്തേൻമൊഴിയേ
നീലനിലാവിന്‍ കിളിയറയില്‍ 
കണ്ണീര്‍ തൂവും പൂമോളേ
അറബിക്കഥയിലെ രാജകുമാരീ
പരിഭവമെന്താണ് - രാഗം 
പാടാനിനിയും താമസമരുതേ
മാനസത്തേൻമൊഴിയേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Arabikkadhayile rajakumari

Additional Info

Year: 
1992

അനുബന്ധവർത്തമാനം