വാസന്തരാവിൻ പനിനീർ പൊയ്കയിൽ

വാസന്തരാവിന്‍ പനിനീര്‍ പൊയ്കയില്‍ 
ചന്ദനംതൂവി വെണ്ണിലാപെണ്‍മനം 
ആതിരത്തെന്നലൂയലാടും 
വനരാജിയില്‍ കോകിലം ഗാനലോലയായ് 
പൂങ്കിനാവിലേതോ മധുമന്ത്രം ശ്രുതിചേരുകയായ് 
വാസന്തരാവിന്‍ പനിനീര്‍ പൊയ്കയില്‍ 
ചന്ദനംതൂവി വെണ്ണിലാപെണ്‍മനം 

ചേലണിയും മാമലയും 
നീലിമയൂര്‍ന്നുലഞ്ഞ വാനഭംഗിയും 
പനിമതിബിംബം ചേര്‍ന്നലയും വാര്‍മുകിലും 
സ്വരകണമേറ്റുണർന്ന നേരം 
മാനസവീണതന്‍ കോമളതന്ത്രിയില്‍ 
മോഹനരാഗവീഥികള്‍ വിലോലമായ് 
പൂങ്കിനാവിലേതോ മധുമന്ത്രം ശ്രുതിചേരുകയായ് 
വാസന്തരാവിന്‍ പനിനീര്‍ പൊയ്കയില്‍ 
ചന്ദനംതൂവി വെണ്ണിലാപെണ്‍മനം 

നീള്‍മിഴിയില്‍ കവിതയുമായ് 
പ്രണയമയൂരമേറി വന്ന യാമമേ 
സ്നേഹതരംഗം നടമാടി മാലിനിയില്‍ 
മരതകവര്‍ണ്ണമാര്‍ന്നു തീരം
മഞ്ജുളനാദവും മംഗളമേളവും 
അമ്പലമതിലകമാകെ കവിഞ്ഞുപോയ്‌
പൂങ്കിനാവിലേതോ മധുമന്ത്രം ശ്രുതിചേരുകയായ് 

വാസന്തരാവിന്‍ പനിനീര്‍ പൊയ്കയില്‍ 
ചന്ദനംതൂവി വെണ്ണിലാപെണ്‍മനം 
ആതിരത്തെന്നലൂയലാടും 
വനരാജിയില്‍ കോകിലം ഗാനലോലയായ് 
പൂങ്കിനാവിലേതോ മധുമന്ത്രം ശ്രുതിചേരുകയായ് 
വാസന്തരാവിന്‍ പനിനീര്‍ പൊയ്കയില്‍ 
ചന്ദനംതൂവി വെണ്ണിലാപെണ്‍മനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasanthravin panineer poikayil