അനുരാഗക്കിളിവാതിൽ
അനുരാഗക്കിളിവാതിൽ ചാരത്തേ...
മഴവില്ലിൻ ചിറകോലും പ്രാവേ...
മിഴിവാതിൽ തരിപോലും ചാരാതേ...
ഇരവത്തും പകലത്തും കാത്തു നീ...
മതി വരുമോ... പ്രിയസഖി നിൻ...
മനമരുളും മധുരം...
ഇരു ഹൃദയം... ഒരു പുഴയായ്...
ഈ വഴിയിലൊഴുകുമിനിയേറേ...
അനുരാഗക്കിളിവാതിൽ ചാരത്തേ...
മഴവില്ലിൻ ചിറകോലും പ്രാവേ...
മിഴിവാതിൽ തരിപോലും ചാരാതേ...
ഇരവത്തും പകലത്തും കാത്തു നീ...
മതി വരുമോ... പ്രിയസഖി നിൻ...
മനമരുളും മധുരം...
ഇരു ഹൃദയം... ഒരു പുഴയായ്...
ഈ വഴിയിലൊഴുകുമിനിയേറേ...
താലി പൊന്നോ...
കൊന്നപ്പൂവായ് വിരിയണ നേരം...
കുളിരണി മേടനിലാവായ് നീയും...
അണുവിലും ചേരും...
പീലിത്തുമ്പായ്....
ഇന്നെൻ കാലിൽ പടരുകയില്ലേ...
കനവൊരു മോഹനികുഞ്ജം നീയും...
അതിലലിയും നാം...
അരുമക്കിടാവു മിഴിചിമ്മി-
യേകുമൊരു മന്ദഹാസമായ്...
പുലരൊളി വരുമരികേ...
മതി വരുമോ... പ്രിയസഖി നിൻ...
മനമരുളും മധുരം...
ഇരു ഹൃദയം... ഒരു പുഴയായ്...
ഈ വഴിയിലൊഴുകുമിനിയേറേ...
അമ്മപ്പക്ഷീ....
നിന്നെ കണ്ടേ ഉണരുമെൻ ലോകം...
ഉയിരിലെ ആത്മസുഗന്ധം നീ...
ചിറകിലും ചൂടീ...
മങ്ങാതിന്നും...
നിന്നിൽ കത്തും തിരിയെൻ്റെ ജീവൻ...
ചുടു വെയിൽ ഈ വഴി വീഴാതെന്നും...
തണലിനു നീ...
ഹിമബിന്ദു പോലെ മറയാതെ
എൻ്റെ മറുജന്മമേതിലും
തെളിയുക പനിമതിയേ....