ആലമീനിദിന്നാദിയോന്

ആ... 
അല്ലാഹൂ... അല്ലാഹൂ...
അല്ലാഹൂ... അല്ലാഹൂ...
അല്ലാഹൂ... അല്ലാഹൂ...

ആലമീനിദിന്നാദിയോന് ഞാൻ ഓതിടുന്നിതാ ത്വാഹാ...
ആഴിയായ നിൻ റൂഹിനുള്ളിലേ നീരുതുള്ളി ഞാൻ മാല...
മക്ക മുതലേ മദീനയോളം... 
മുത്തു നബി തൻ ഇടങ്ങൾ താണ്ടീ...
എന്നിലെ എന്നെ അലഞ്ഞുതിരഞ്ഞൊരു യാത്ര...
അള്ളാഹു... അള്ളാഹു... 
നീയല്ലാതൊന്നില്ല... 
ആലംബം അല്ലാഹൂ...
ആരംഭം അല്ലാഹൂ...
അള്ളാഹു... അല്ലാഹൂ...
നീയല്ലാതൊന്നില്ല... 
ആലംബം അല്ലാഹൂ...
ആരംഭം അല്ലാഹൂ...

ഇഹ്‌റാമിലൂടെ സമരായി മാറും അനേകരനേകരിവിടേ....
ജീവപുണ്യമീ നബിയുടെ വഴികളിലീനിറഞ്ഞീടൂ മനമേ...
ഹജറുള്ള സത്തിൽ അധരങ്ങൾ ചേർത്ത് തുടങ്ങുമപൂർവ്വ ഗമനം...
ആ... സംസം നീരതിൻ ഉറവയിൽ അറിയുക, നീ അമേയമാം ലഹരീ...
അറഫയിൽ ആത്മഭജനമായ് ആദി നിനയിലെ 
രാവിലെരിയുക, കളയുക പാപം, പോകൂ പോകൂ നീ...
അള്ളാഹു... അല്ലാഹൂ...
നീയല്ലാതൊന്നില്ല... 
ആലംബം അല്ലാഹൂ...
ആരംഭം അല്ലാഹൂ...
അള്ളാഹു... അല്ലാഹൂ...
നീയല്ലാതൊന്നില്ല... 
ആലംബം അല്ലാഹൂ...
ആരംഭം അല്ലാഹൂ...

ദുനിയാവിനാകെ യജമാനനായി നിറഞ്ഞ ഒരു അരൂപ നഹതേ...
സ്തംഭ മഞ്ചിനാൽ സ്വയമൊരു തളികയിൽ എന്നെ ഞാനിതാ അരുളാം...
കടമായതൊക്കെ തിരികെ കൊടുത്തു വരുന്നു നിലാവിനരികേ...
ജന്മബന്ധിയാം അതിരുകളലിയണ സ്നേഹമൊന്നിൽ ഞാനടിമാ...
ഒരു ഗതി, നാവിലൊരു മൊഴി, എന്നിലെഴുതിടും 
നിന്റെ ഇരുമിഴി അതിനൊളിയാലേ... 
ജന്നത്തായ് ഭൂമി...
അള്ളാഹു... അല്ലാഹൂ...
നീയല്ലാതൊന്നില്ല... 
ആലംബം അല്ലാഹൂ...
ആരംഭം അല്ലാഹൂ...
അള്ളാഹു... അല്ലാഹൂ...
നീയല്ലാതൊന്നില്ല... 
ആലംബം അല്ലാഹൂ...
ആരംഭം അല്ലാഹൂ...
ആ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aalameenidin