അഞ്ചിക്കൊഞ്ചാതെടീ
അഞ്ചിക്കൊഞ്ചാതെടീ മൈനപ്പെണ്ണേ
ഞാനും നിൻ കൂടെ പാടിപ്പോകുമെടീ
ചാടും മാനേ മാനേ തുള്ളിച്ചാടാതെ നിന്റെ
കൂടെ ഞാനും തുള്ളിപ്പോകും
മേഘമേ മേഘമേ
മേഘമേ കാർമേഘമേ
നീ ചിന്നി ചിന്നി പെയ്യാതെ
നിൻ മോഹം തൂവാതെ വായോ
(അഞ്ചിക്കൊഞ്ചാതെടീ...)
കാറ്റാവാൻ മഴയാവാൻ
വെയിലാവാൻ തണലാവാൻ
മഴവില്ലിൻ കതിരായ് മാറാൻ നെഞ്ചിൽ മോഹം
പുഴയാവാൻ കടലാവാൻ
തിരയാവാൻ കരയാവാൻ
കാട്ടരുവി കുഞ്ഞായ് മാറാൻ ഉള്ളിൽ മോഹം
പൂന്തളിരുള്ളിലൊതുക്കും ഈ വർണ്ണ വസന്തവുമായ്
രാച്ചിറകുള്ളിൽ ഒതുക്കും ശ്രീ രാഗം പോലെ
അഴകിന്റെ അഴകായ് തീരാൻ മോഹം
മോഹം മോഹം മോഹം
(അഞ്ചിക്കൊഞ്ചാതെടീ...)
എന്തെല്ലാം ഏതെല്ലാം അതിരില്ലാ മോഹങ്ങൾ
മോഹത്തിനു മോഹം തോന്നും മോഹം മോഹം
പൂമ്പട്ടും പൊൻ വളയും പാദസര കുന്നുകളും
ഇന്നോളം കാണാതളവിൽ മോഹം മോഹം
താരക മുത്തു കൊരുക്കും
ഈ താമര വളയത്തിൽ
താമരമൊട്ടു കുലുക്കും
പൂപ്പുഞ്ചിരി പോലെ
അഴകിന്റെ അഴകായ് തീരാൻ മോഹം
മോഹം മോഹം മോഹം
(അഞ്ചിക്കൊഞ്ചാതെടീ...)