സ്റ്റീവ് വാട്സ്
1980 -ൽ രാമസ്വാമിയുടെയും സരോജയുടെയും മകനായി ചെന്നൈയിൽ ജനിച്ചു. ഇളയരാജ, എ. ആർ. റഹ്മാൻ, ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, കാർത്തിക് രാജ, ജി. വി. പ്രകാശ്, ദേവി ശ്രീ പ്രസാദ്, അനിരുദ്ധ്, ഡി ഇമ്മാൻ തുടങ്ങി ഒട്ടനവധി സംഗീത സംവിധായകരുടെ ഗാനങ്ങളിൽ ഗിറ്റാറിസ്റ്റായി സ്റ്റീവ് വാട്സ് പ്രവർത്തിച്ചിട്ടുണ്ട്. എസ് ജെ സൂര്യ, ഗൗതം വാസുദേവ് മേനോൻ, അജിത് കുമാർ, സൂര്യ തുടങ്ങിയ സിനിമാതാരങ്ങളെ ഗിറ്റാർ പഠിപ്പിച്ചിട്ടുള്ളതും സ്റ്റീവ് ആയിരുന്നു.
ഭീമ, വാരണം ആയിരം, അദ, തുപ്പാക്കി, നീ താൻ എൻ പൊൻ വസന്തം, പോടാ പോടി, മരിയാൻ, വിശ്വരൂപം, യെന്നൈ അറിന്താൽ തുടങ്ങി നിരവധി സിനിമകളിൽ ഗിറ്റാറിസ്റ്റായ സ്റ്റീവ് വാരണം ആയിരം എന്ന സിനിമയിലെ "നെഞ്ചുക്കുൾ പെയ്തിടും... എന്ന ഗാനത്തിലെ ക്ളോസ് അപ് ഷോട്ടുകളിൽ സൂര്യയുടെ കൈകളുടെ ഡ്യൂപ്പും ആയിരുന്നു. 2010 -ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ദ്രോണ എന്ന ചിത്രത്തിൽ സ്റ്റീവ് വാട്സ് ഒരു ഗാനം ആലപിച്ചിട്ടുണ്ട്.