അങ്ങുമേലേ അങ്ങുമേലേ അങ്ങേതോ

അങ്ങുമേലേ അങ്ങുമേലേ അങ്ങേതോ മാമലമേലേ വെള്ളിനൂലായ് തുള്ളിവീണേ
ചില്ലോലും തൂവെയിലാകേ
ഈറൻ മാറും വഴികൾ നിറയേ
മഞ്ഞിളം പീലികൾ തുന്നിയോ ആരേആരേ

രാവോർമ്മയേ തൂവെള്ളമഷികൊണ്ട് മായ്ച്ചിട്ട്..
ജീവൻ്റെയേടിൽ സിന്ദൂരപ്പുലരി ഒന്നൂടെയെഴുതും പൂക്കാലം

ഇനിതൊട്ടേ അന്തിയോളവും
മങ്ങാതെ കഥമെല്ലെ നീങ്ങീടും
പകലോൻ്റെ പോക്കിനൊപ്പമായ്..
പന്തായികറങ്ങിടുമെല്ലാരും
തെല്ലുസമയമൊരോരം നിന്നാലോ
വന്നുവീശും കാറ്റൊരു കൂട്ടാകും
ശുഭദിനയാനം തുടങ്ങുകയാണേ
കണ്ണാടിച്ചേലെഴുമീനാട്..
ഈ..നാട്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Angumele angumele angetho

Additional Info

Year: 
2022

അനുബന്ധവർത്തമാനം