അമ്പിളിച്ചഷക / നിദ്രയിൽ നിലീന
ജി ശങ്കരക്കുറുപ്പിന്റെ സാഗരഗീതം മൂന്നും നാലും
ഖണ്ഡികകൾ.ഒന്നും രണ്ടും അഭയം എന്ന മലയാള ചലച്ചിത്രത്തിനു വേണ്ടി ദക്ഷിണാമൂർത്തി
സംഗീതം പകർന്ന് യഥാക്രമം യേശുദാസും എസ് ജാനകിയും
ആലപിച്ചു.
അമ്പിളിച്ചഷകത്തിൽ നുരയും ദിവ്യാനന്ദം
അമ്പിലേന്തിക്കൊണ്ടെത്തീ
ശുക്ലപഞ്ജമി മന്ദം.
ആ നതമുഖിയുടെ നീലഭ്രൂ നിഴലിച്ച
പാനഭാജനം, വമ്പും
കരത്താൽ സ്വയം വാങ്ങി ,
ഫേനമഞ്ജുളസ്മിതം കലർന്നു നുകർന്നന്യ-
ജ്ഞാനമെന്നിയേ
പാടും ഹർഷജ്^ംഭിതസത്വ-
ഭാവത്താൽതരംഗിതമായ നിൻ വിരിമാറ-
ത്താ വധു തല
ചാച്ചു നിൽക്കുന്നു ലജ്ജാമൂകം.
അല്ലണിക്കുഴലിതൻ ശ്ലഥവേണിയിൽനിന്നുൽ
-
ഫുല്ലമാമോരായിരം മുല്ലമൊട്ടുകളിതാ ,
-ബിംബിത നക്ഷത്രങ്ങളല്ലവ നൂനം -
നിന്റെ
കമ്പിതസ്നിഗ്ധോരസ്സിൽ കൊഴിഞ്ഞുല്ലസിക്കുന്നൂ.
കാമുക !
മുകരുക,
നിന്നെ മൂടുക , ഞാനാ -
പ്പൂമുടിച്ചുരുളിന്നു
സൌഭാഗ്യമാശംസിപ്പൂ
!
--------------------------------------------
നിദ്രയിൽ
നിലീനമായ്ക്കഴിഞ്ഞു പാരും വാനും ;
ഹൃദ്രമ ! തനിച്ചായിച്ചമഞ്ഞൂ നീയും ഞാനും
;
നിന്നുടെയഗാധമാമാശയരഹസ്യത്തെ-
യൊന്നു നീയെന്നാത്മാവിൻ കർണ്ണത്തിൽ
മന്ത്രിച്ചാലും !
ധീരമാമൊരു പരിവർത്തനോത്സാഹത്തിന്റെ
ഗൌരവം വിങ്ങും
ഗാനവീചികളുച്ചണ്ഡാത്മൻ ,
ജീവിതപരിമിയേതുമേ സഹിക്കാത്ത
ദൈവികാസ്വാസ്ഥ്യം പൂണ്ട
നിന്നിൽനിന്നനുവേലം ,
സ്ഥിതിപാലനം നിത്യധർമ്മമായ് വ്യാഖ്യാനിക്കും
ക്ഷിതിയെസ്സമുൽക്കമ്പയാക്കുമാ ,റുയരുന്നു.
നിശ്ചയം , ത്വൽസന്ദേശം
വേപമുണ്ടാക്കുന്നുണ്ടൂ
നിശ്ചലനഭശ്ചരനക്ഷത്ര സാമ്രാജ്യത്തിൽ
.
ക്ഷീണമെന്നാത്മാവു
തകർന്നാൽ തകർന്നോട്ടെ ,
വീണയാക്കുക ഭവ-
ദാശയം
ഗാനം ചെയ്‌വാൻ!