ഏലം പൂക്കും കാലം വന്നൂ

ഏലം പൂക്കും കാലം വന്നൂ
ഏലേലം പാടീ
കാറ്റും കിളിയും പാറി നടക്കും
പൂക്കാലം വന്നൂ.. പൂക്കാലം വന്നൂ
(ഏലം പൂക്കും . . )

പ്രാവുകൾ കുറുകുന്നൂ 
തേൻ കിനാവുകൾ കുറുകുന്നൂ (2)
പൂത്ത ചമ്പകതരുവിൻ തണലൊരു
പൂമ്പട്ടാവുന്നൂ 
നമുക്കൊരു പൂമ്പട്ടാവുന്നൂ
(ഏലം പൂക്കും . . )

കാറ്റിനു കുളിരുന്നൂ നിന്റെ-
കവിളിണ തഴുകുമ്പോൾ (2)
കാട്ടിലേതോ കിളിയുടെ ദാഹം
പാട്ടായൊഴുകുന്നൂ
ഇണക്കിളി കേട്ടു മയങ്ങുന്നു
(ഏലം പൂക്കും. . )

മാതളമലർ പോലെ നീ എൻ
മാറിൽ ചായുന്നൂ (2)
മാധുരിയൂറും നിൻ ചൊടികളിലെൻ
ദാഹമുഴറുന്നൂ എന്നിലെ-
ദാഹമുഴറുന്നൂ
(ഏലം പൂക്കും . . )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Elam pookkum kaalam

Additional Info

അനുബന്ധവർത്തമാനം