മാണിക്യമതിലകത്തെ
മാണിക്യ മതിലകത്തെ
മാളോരേ ഉണരുണരൂ
പാണനൊന്നു പാടുന്നുണ്ടേ
പതിരില്ലാ പഴമൊഴികള്‍
മിണ്ടാപ്പൂച്ച മുനിപ്പൂച്ച മിണ്ടാപ്പൂച്ച
കണ്ണുമടച്ച് പാലുകുടിച്ചു പാലിരുന്ന കലമുടച്ചു
മിണ്ടാപ്പൂച്ച
തരികിടതോം തകതോം
കലത്തിന്റെ വാവട്ടം കഴുത്തിലിട്ടും കൊണ്ട്
നിരത്തിന്റെയോരത്തിരുന്നപ്പോള്‍
പാലു കുടിച്ചെന്ന പരമരഹസ്യം
മാളോരു കണ്ടുപിടിച്ചു
മിണ്ടാപ്പൂച്ച
നമ്മുടെ പൂച്ച മിടുക്കന്‍പൂച്ച
കുടിച്ചതു നല്ല പൈമ്പാല്
നറുവെണ്ണയുറയുന്ന പൈമ്പാല്
പ്രേമത്തിന്‍ പൈമ്പാല്
ധിം തക ധിം തക
മൂക്കിന്റെ താഴത്തൊരെലിവാലന്‍ മുറിമീശ
മുളയ്ക്കുന്നുണ്ടേ മുഖം മിനുക്കുന്നുണ്ടേ
മൂളിപ്പാട്ടൊന്നു തോന്നുന്നുണ്ടേ മുനി
ആളാകെ മാറുന്നുണ്ടേ
മിണ്ടാപ്പൂച്ച
തളാങ്കു തകതിമി തരികിടതോം
മിടുക്കനെ കുടുക്കിയ കുറിഞ്ഞ്യാരേ കുറിഞ്ഞ്യാരേ
മിടുക്കത്തി നീതന്നെ മണിക്കുട്ടി
കൊട്ടും കുരവേം വേണം നമ്മുടെ
ചക്കരക്കുറിഞ്ഞിക്കു കുടിവയ്പ്പ്
കുറുമൊഴി കുയില്‍മൊഴി മയില്‍മിഴിയാളേ
കുറുകുഴലൂതി വരവേല്‍പ്പ്
---------------------------------------------------