ആകാശത്തിന് താഴെ ഒരോർമ്മ

ആകാശത്തിനു താഴെ ഒരു ഓർമ്മ മലഞ്ചെരുവിൽ
പൂവിട്ടൊരിത്തിരി തൈയേ..
പൂവിട്ടൊരിത്തിരി തൈയേ...
ജീവന്റെ നെരുപ്പിൽ മോഹക്കനൽ പോലെ പൂവിട്ടപൊണ്മണി തൈയേ...
നെഞ്ചിലെ സ്നേഹത്തിൻ കണ്ണീര് തൂവി ഇന്നലെയോളം ഞാൻ കാത്തില്ലേ
കൂരയിൽ കാവൽ മൺവിളക്കായി നിന്നെ ഞാൻ കാത്തു വച്ചില്ലേ..

കുടയായി നിന്നിട്ടും തീ വെയിൽ മുനകൊണ്ടു കുഞ്ഞിതൾ മേനി പൊടിഞ്ഞെന്നോ...
കുഞ്ഞിതൾ മേനി പൊടിഞ്ഞെന്നോ... പാടാൻ തുടങ്ങുമ്പോളെന്നുയിർ താരാട്ട് പാതിയിൽ വെച്ചു മുറിഞ്ഞെന്നോ.....
പാടാൻ തുടങ്ങുമ്പോളെന്നുയിർ താരാട്ട് പാതിയിൽ വെച്ചു മുറിഞ്ഞെന്നോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Akashathinu thazhe orormma

Additional Info

Year: 
2022
Orchestra: 
കീബോർഡ്

അനുബന്ധവർത്തമാനം