ആയിരം ചിറകുള്ള സ്വപ്നങ്ങളേ

ആയിരം ചിറകുള്ള സ്വപ്നങ്ങളേ
ആകാശപുഷ്പങ്ങളേ
താഴ്വരക്കാട്ടിൽ തപസ്സിരിക്കും ഈ
താഴമ്പൂവിനെയോർമ്മയില്ലേ (ആയിരം..)

മറന്നൂ മധുരഗീതങ്ങൾ
മറന്നൂ മദനനൃത്തങ്ങൾ
മനസ്സിൻ മൗന വേദനയിൽ
മയങ്ങും പാതിരാ മലർ ഞാൻ

സ്വപ്നങ്ങൾ പണ്ടു കൊളുത്തിക്കെടുത്തിയ
മുത്തുവിളക്കിന്റെ കീഴിൽ
പൂവമ്പൻ കാണാത്ത പൂമ്പൊടി ചൂടാത്ത
പൂജക്കെടുക്കാത്ത പൂവാണു ഞാൻ ആ
വരില്ലേ വർണ്ണരഥമേറി
വസന്തം വീണ്ടുമെൻ കുടിലിൽ
ഇനിയും രാഗസുധ തൂകി
വരുമോ മധുപനെന്നരികിൽ
യവനിക മാറി യവനിക മാറി
തങ്കത്തേരിലെഴുന്നള്ളുന്നൂ
തേജോ രൂപൻ നാഥൻ (ആയിരം..)

നിറമാലയുമായ് നെയ്ത്താലവുമായ്
നിറഞ്ഞ ഹൃദയവുമായി
വരവേൽക്കുന്നൂ വരവേൽക്കുന്നൂ
വിരഹിണി നിൻ പ്രിയതോഴി
രംഗപൂജ തുടങ്ങി പുതിയൊരു
രംഗപൂജ തുടങ്ങി
കനകച്ചിലങ്ക കിലുങ്ങി
പാടുക പാടുക ഗായികമാരേ
സ്വാഗതഗാനം നാഥനു
സ്വാഗതഗാനം (ആയിരം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aayiram chirakulla swapnangale

Additional Info

അനുബന്ധവർത്തമാനം