അമരാവതിയിൽ
അമരാവതിയില്‍ അരമനപ്പടവില്‍
അപ്സരസുന്ദരിയവളിറങ്ങി
അവളുടെ കൈകളില്‍ വളകിലുങ്ങി -
വളകിലുങ്ങി
ഉര്‍വശിയോ മേനകയോ - അവള്‍
രംഭയോ തിലോത്തമയോ
യദുകുലരാഗിണി രാധയോ - അവള്‍
ഹിമഗിരിനന്ദിനി പാര്‍വതിയോ
(അമരാവതിയില്‍...)
ശുക്രനവള്‍ക്കൊരു മണിമുടി നീട്ടി
ചൊവ്വാ മുത്തുക്കുട നീര്‍ത്തി
വ്യാഴം തിരുവാഭരണം ചാര്‍ത്തി
രാഹു നല്‍കീ ദേവവീണ
(അമരാവതിയില്‍...)
ഇന്നു ഞങ്ങള്‍ ചിലങ്കകള്‍ കെട്ടി
ഇന്നു നൃത്തമരങ്ങേറി
ദേവനര്‍ത്തകി നിന്‍ തൃക്കൈയിലെ
മാല നല്‍കൂ ദേവീ - മംഗള
മാല നല്‍കൂ ദേവീ
(അമരാവതിയില്‍...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Amaraavathiyil
Additional Info
Year:
1966
ഗാനശാഖ: