കുഞ്ഞുകുഞ്ഞുന്നാളിലെനിക്കൊരു

കുഞ്ഞുകുഞ്ഞുന്നാളിലെനിക്കൊരു
കൂട്ടുകാരിയെ കിട്ടി - കൂട്ടുകാരിയെ കിട്ടി
തൊടുന്നതെല്ലാം സംഗീതം - അവൾ
തൂകുന്നതെല്ലാം മണിനാദം 
കുഞ്ഞുകുഞ്ഞുന്നാളിലെനിക്കൊരു
കൂട്ടുകാരിയെ കിട്ടി - കൂട്ടുകാരിയെ കിട്ടി

ഒന്നിച്ചു ഞങ്ങളുറങ്ങും സ്വപ്നത്തി -
ലൊന്നേ മനസ്സിനു  മോഹം
ഒന്നിച്ചുഷസ്സിലുണർന്നെഴുന്നേൽക്കുമ്പോൾ
ഒന്നേ സിരകളിൽ ദാഹം (2)
ഒന്നേ സിരകളിൽ ദാഹം
എങ്ങനെ കാണാതിരിക്കും - ഞങ്ങൾ
എങ്ങനെ വേർപെട്ടിരിക്കും 
കുഞ്ഞുകുഞ്ഞുന്നാളിലെനിക്കൊരു
കൂട്ടുകാരിയെ കിട്ടി - കൂട്ടുകാരിയെ കിട്ടി

എൻ പ്രേമസങ്കല്പഗാനം ഞാൻ പാടും
മുൻപേ സഖിയവൾ പാടും
മാറിലെൻ കൈവിരൽ മുട്ടുമ്പോളേതിനോ
മേലാകെ രോമാഞ്ചം ചൂടും - അവൾ
മേലാകെ രോമാഞ്ചം ചൂടും
എങ്ങനെ കാണാതിരിക്കും ഞങ്ങൾ
എങ്ങനെ വേർപെട്ടിരിക്കും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunjukunju naalilenikkoru

Additional Info

അനുബന്ധവർത്തമാനം