ആരോരും
ആരിരാരോ ആരിരോ ആരാരിരോ
ആരിരാരോ ആരിരോ ആരാരിരോ
ആരോരും കേറിടാത്തൊരു ചില്ലയിൽ
ശ്വാസങ്ങൾ കൊണ്ടു മേഞ്ഞൊരു കൂടിതാ
ഇരുളിൽ വന്ന പുലരി നീയേ കണ്മണീ
മൊഴികളാണോ നിന്നിൽ പൂക്കും പുഞ്ചിരി
അരിയ വെണ്മലരായ് നീ വിടർന്നിടണേ
ഇലയിതൂർന്നീടിലും വാടാതേ
ആരോരും ... കാണാതേ ...പോരൂ കണ്മണീ ...
ആരോരും കേറിടാത്തൊരു ചില്ലയിൽ
ശ്വാസങ്ങൾ കൊണ്ടു മേഞ്ഞൊരു കൂടിതാ
ആരിരാരോ ആരിരോ ആരാരിരോ
ആരിരാരോ ആരിരോ ആരാരിരോ
പേരറിയാപ്പൂവിന് പേരു തേടി ഞാൻ
പാഴ്സ്മരണകൾ മൂടുമെൻ ആത്മാവിതിൽ
ഇടറിവീഴാതിനിയുമിതിലെ പോകാനായ്
നിറയുമഴലിൽ മിഴിയിൽ നീയാം
പൊൻനാളം മതി
ആരോരും കേറിടാത്തൊരു ചില്ലയിൽ
ശ്വാസങ്ങൾ കൊണ്ടു മേഞ്ഞൊരു കൂടിതാ
ഇരുളിൽ വന്ന പുലരി നീയേ കണ്മണീ
മൊഴികളാണോ നിന്നിൽ പൂക്കും പുഞ്ചിരി
അരിയ വെണ്മലരായ് നീ വിടർന്നിടണേ
ഇലയിതൂർന്നീടിലും വാടാതേ
ആരോരും ... കാണാതേ ...പോരൂ കണ്മണീ ...
ആരിരാരോ ആരിരോ ആരാരിരോ
ആരിരാരോ ആരിരോ ആരാരിരോ