കവന്ത

ഹൊയ്യാഹോയ് ... ഹൊയ്യാഹോയ് ...
ഹൊയ്യാഹോയ് ... ഹൊയ്യാഹോയ് ...

ആ ....

കണ്ണെത്താ ദൂരത്ത് കനവിന്റെ കനലുണ്ടേ
നീരറ്റ ചോലയിലെങ്ങോ കനിവിന്റെ ഉറവുണ്ടേ
പണ്ടാരും കാണാത്തൊരു കാവന്താ ...
അന്നാരും കേറാത്തൊരു കാവന്താ

കണ്ണെത്താ ദൂരത്ത് കനവിന്റെ കനലുണ്ടേ
നീരറ്റ ചോലയിലെങ്ങോ കനിവിന്റെ ഉറവുണ്ടേ

കടുകണമലയും പൊട്ടംപടിയും നെടുനീളത്തിൽ
നടുവിലു നച്ചാറൊഴുകി വരുന്നൂ കളകളനാദത്തിൽ
കയങ്ങളുണ്ടേ കാലം തീർത്ത കാണാഗർത്തങ്ങൾ
കവന്ത ദൂരെ കെണിയുമൊരുക്കി കാത്തേ നിൽക്കുന്നൂ

കണ്ണെത്താ ദൂരത്ത് കനവിന്റെ കനലുണ്ടേ
നീരറ്റ ചോലയിലെങ്ങോ കനിവിന്റെ ഉറവുണ്ടേ

തേനൻ, വെള്ളാൻ, ചാരൻ പിന്നെ ചാമൻ ശങ്കരനും
കവന്ത കാണാൻ പോയോരാണേ മടങ്ങി വന്നില്ല
അടുത്തതാരാ, നീയോ? കാറ്റും തറുതല പ്പറയുന്നൂ
കവന്ത കാണാൻ പോകുന്നോരേ കരുതിഒയിരുന്നോളൂ

കണ്ണെത്താ ദൂരത്ത് കനവിന്റെ കനലുണ്ടേ
നീരറ്റ ചോലയിലെങ്ങോ കനിവിന്റെ ഉറവുണ്ടേ
കണ്ണെത്താ ദൂരത്ത് കനവിന്റെ കനലുണ്ടേ
നീരറ്റ ചോലയിലെങ്ങോ കനിവിന്റെ ഉറവുണ്ടേ

പണ്ടാരും കാണാത്തൊരു കാവന്താ ...
അന്നാരും കേറാത്തൊരു കാവന്താ
പണ്ടാരും കാണാത്തൊരു കാവന്താ ...
അന്നാരും കേറാത്തൊരു കാവന്താ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kavantha