ആൽമര കാക്ക
കുടിലതയില്ലാ കാക്കേ കുടിലുകൾ കെട്ടാ കാക്കേ
പുറം കറുത്തിട്ടകം വെളുത്തൊരു പാവം പാവം കാക്കേ
വാവു ബലിച്ചോർ ഉണ്ണാൻ നേരം
കൈകൾ കൊട്ടി വിളിച്ചൂ
പിറ്റേന്ന് അറിയാതൊന്നു കരഞ്ഞാൽ
കിട്ടിയ കല്ലിനെറിഞ്ഞും
കാപട്യങ്ങൾ കണ്ടു മടുത്താൽ
പോരൂ പോരൂ കാകാ
ചിതറുകയായ് ചിത്തം
പിളരുകയായ് ഹൃത്തും
കനൽ ജ്വലിച്ചിട്ടകം തിളച്ചൂ മൂകം
ശാന്തമാം ഏകാന്തമന്ത യാത്ര
എന്തിനെന്നെ നീ മഥിച്ചൂ
നിന്റെ മുടിക്കെട്ടിൽ നാഗങ്ങളെ
പോറ്റുന്നതറിയാതേ
മുല്ലപ്പൂമാലകൾ വാങ്ങി വന്നു ഞാൻ
എന്റെന്മിടിക്കും നെഞ്ചോ നിൻ
വഞ്ചനാശരങ്ങൾ തറച്ചു നിലച്ചല്ലോ
എന്റെ ആൽമര കാക്കേ മമ വേദന കേൾക്കേ
ഇടിത്തീമഴയേൽക്കേ നോവും ചാവും നോക്കേ
മരവാഴ കണക്കേ തനിച്ചായതും ഓർക്കേ
മനം പാടി ഉറക്കേ തേപ്പും കിട്ടി തോൽക്കേ
ഞാനാം ജ്വലിക്കും വിളക്കും
ഊതിക്കെടുത്തി പോയ പ്രേയസീ
നിന്റെ കാലിൽ മുള്ളു കുത്താതെ
പാദുകമായ് ഞാൻ കാത്തതല്ലേ
മറന്നങ്ങനെ മറഞ്ഞപ്പോഴും
വെറുതേയീ മരക്കൊമ്പിൽ കാത്തിരുന്നൂ ഞാൻ
അലിഞ്ഞില്ല നീ അറിഞ്ഞില്ല നീ
സ്നേഹബന്ധങ്ന്മ്ഗൾ സർവം അറുത്തില്ലേ നീ
എന്റെ ആൽമര കാക്കേ മമ വേദന കേൾക്കേ
ഇടിത്തീമഴയേൽക്കേ നോവും ചാവും നോക്കേ
മരവാഴ കണക്കേ തനിച്ചായതും ഓർക്കേ
മനം പാടി ഉറക്കേ തേപ്പും കിട്ടി തോൽക്കേ
കുടിലതയില്ലാ കാക്കേ കുടിലുകൾ കെട്ടാ കാക്കേ
പുറം കറുത്തിട്ടകം വെളുത്തൊരു പാവം പാവം കാക്കേ
വാവു ബലിച്ചോർ ഉണ്ണാൻ നേരം
കൈകൾ കൊട്ടി വിളിച്ചൂ
പിറ്റേന്ന് അറിയാതൊന്നു കരഞ്ഞാൽ
കിട്ടിയ കല്ലിനെറിഞ്ഞും
കാപട്യങ്ങൾ കണ്ടു മടുത്താൽ
പോരൂ പോരൂ കാകാ