ആളെക്കണ്ടാല്‍ പാവം

ആളെക്കണ്ടാല്‍ പാവം അടുത്തു വന്നാൽ നാണം തൊണ്ടിസഹിതം കണ്ടാലുടനെ കണ്ടോരോടൊക്കെ കോപം കോപം ഹായ് നേരില്‍ പെണ്ണൊരു ദേവി പിണങ്ങി നിന്നാല്‍ കാളി എന്നുമിവളെ കാണും നേരം ചുമ്മാ നെഞ്ചില്‍ വാള് വാള് ആളെക്കണ്ടാല്‍ ജോറ് ഇവന്‍ അടുത്തു വന്നാല്‍ നീറ് എന്നും ഇവനെ കാണും നേരം എന്നോ നെഞ്ചില്‍ താളം താളം താനേ തപം മുടക്കാന്‍ പണ്ടുവന്ന മേനകയോ അമൃതം വിളമ്പി നല്‍കാന്‍ മുന്നില്‍ വന്ന മോഹിനിയോ ശൃംഗാരക്കുഴമ്പനായ് പഞ്ചാരച്ചിരിയുമായ് നീരാട്ടു കടവില്‍ വന്നോര- മ്പാടിക്കണ്ണനിവന്‍ കളമൊഴികൾ യുവതികളീ ആണുങ്ങളേ മയക്കും സമയം പോലെ വാരിയെല്ലിൻ നട്ടും ബോള്‍ട്ടും അഴിക്കും ആളെക്കണ്ടാല്‍ പാവം അടുത്തു വന്നാൽ നാണം എന്നും ഇവനെ കാണും നേരം എന്നോ നെഞ്ചില്‍ താളം താളം കണ്ണില്‍ നോക്കിനോക്കി നെഞ്ചില്‍ കറന്റടിക്കും ഉള്ളില്‍ ചതിയിരിക്കും ഉടലില്‍ തീയിരിക്കും കിന്നാരം ചൊല്ലിച്ചൊല്ലി പിന്നാലെ അടുത്തുകൂടി ആസ്വദിച്ചു തീരും നേരം ആണുങ്ങള്‍ കാലുമാറും തലകുനിച്ചു മുന്നില്‍ നിന്നാല്‍ പൂച്ചപോലെ തോന്നും മിഴികള്‍ മൂടിത്തുറക്കും നേരം വിശ്വരൂപം കാട്ടും നേരില്‍ പെണ്ണൊരു ദേവി പിണങ്ങി നിന്നാല്‍ കാളി എന്നുമിവളെ കാണും നേരം ചുമ്മാ നെഞ്ചില്‍ വാള് വാള്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aale kandaal paavam

Additional Info

Year: 
1982

അനുബന്ധവർത്തമാനം