മാര്‍ഗഴിയിലെ മഞ്ഞ്

മാര്‍ഗഴിയിലെ മഞ്ഞുപെയ്യുന്ന സുപ്രഭാതം
മാറിടത്തില്‍ കുളിരു പാകുന്ന മന്ദവാതം
മാനസത്തില്‍ മാരകാകളി സുഗമഗീതം
മാനസേശ്വരി നീ തൊടുമ്പോള്‍
പ്രാണഹര്‍ഷം - പ്രാണഹര്‍ഷം
മാര്‍ഗഴിയിലെ മഞ്ഞുപെയ്യുന്ന സുപ്രഭാതം
മാറിടത്തില്‍ കുളിരു പാകുന്ന മന്ദവാതം

കാമിനി നിന്‍ കവിളിണയില്‍ കള്ളനാണം
കാതരമാം മിഴിയിതളില്‍ കാമബാണം
കാറ്റിലാടും കൃഷ്ണവേണിയില്‍ പുഷ്പജാലം
കവിതയൂറും കളമൊഴികളില്‍
സ്വപ്നജാലം - സ്വപ്നജാലം
(മാര്‍ഗഴിയിലെ..)

താഴ്വരയില്‍ പൂവുകളുടെ വസന്തമേളം
ചേതനയില്‍ കാമനയുടെ പുളകതാളം
തുടുത്ത യൗവന ത്രസിപ്പിലാകെയും തുളുമ്പുമാവേശം
തുകിലുണര്‍ത്തും പ്രഥമരാവിലെ
പ്രണയലീലതന്‍ മദനപാരവശ്യം
(മാര്‍ഗഴിയിലെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Margazhiyile manju

Additional Info

Year: 
1982