വിഷുസംക്രമം വിടര്‍ന്ന മംഗളം

തകധിമിതക തന്താനേ
ഓഹോഹോഹോ...

വിഷുസംക്രമം വിടര്‍ന്ന മംഗളം
സ്വര്‍ഗ്ഗഭൂമിയീ പച്ചിലക്കാട്
ഇവിടെ നമ്മളാറ്റുനോറ്റ പുലരി ചിരിച്ചു
ഇതുവരെ നാം കാത്തിരുന്ന സൂര്യനുദിച്ചു
(വിഷുസംക്രമം..)

നന്മകള്‍ വിളയുന്നതിവിടെയല്ലേ
നവയുഗം പിറക്കുന്നതിന്നല്ലേ
നിറമനസ്സോടൊരു മുതലാളി
അനുഗ്രഹിച്ചു നമ്മേ
ഇതു സംഗമതങ്കരഥം
ഇതു നമ്മുടെ പുണ്യരഥം
(വിഷുസംക്രമം..)

അള്ളാഹു അക്ബർ..ലാ ഇലാഹ ഇല്ലള്ളാ
ഓം ശാന്തി ഓം ശാന്തി ശാന്തി ശാന്തിഹി
തന്താനേ തന്താനനാനേ തനനാനേ
തകധിമിതക തന്താനേ

പൊന്‍‌തിരുവോണം സൃഷ്ടിക്കണം
നല്ലൊരു നാളെയെ നിര്‍മ്മിക്കണം
നിറഭേദങ്ങള്‍ കാട്ടാതെ
ജാതിമതങ്ങൾ തീണ്ടാതെ
സന്മനസ്സോടെ സൗഹൃദമോടെ
മാടവും മാളികേം ഒന്നാകണം
(വിഷുസംക്രമം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vishusamkramam