ആകാശമകലെയെന്നാരു പറഞ്ഞു

ആകാശമകലെയെന്നാരു പറഞ്ഞു
ആ നീലമേഘങ്ങളരികിലണഞ്ഞു
ആനന്ദ വാനത്തെൻ പട്ടം പറന്നു
ഞാനുമെൻ ഗാനവും ചേർന്നു പറന്നു (ആകാശ...)

ആലോലമാലോലം ഇളകിയാടും
ആ വർണ്ണക്കടലാസിൻ പൂഞൊറികൾ
അവനെന്നും സ്വപ്നത്തിലെനിക്കു തരും
അരമനക്കട്ടിലിൻ തോരണങ്ങൾ ആ
മണിയറക്കട്ടിലിൻ തോരണങ്ങൾ (ആകാശ...)

അംബരസീമയെൻ മനസ്സു പോലെ
അനുരാഗം പതംഗത്തിൻ നൂലു പോലെ
അവിടേക്കെൻ മോഹത്തെ നയിച്ചവനോ
അലയടിച്ചുയരുന്ന തെന്നൽ പോലെ എങ്ങും
ചിറകടിച്ചുയരുന്ന തെന്നൽ പോലെ (ആകാശ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aakashamakale ennaruparanju

Additional Info

അനുബന്ധവർത്തമാനം