എന്റെ രാജകൊട്ടാരത്തിനു മതിലുകളില്ല

എന്റെ രാജകൊട്ടാരത്തിനു മതിലുകളില്ല
എന്റെ നാട്ടിലെനിക്കു മേലേ രാജാക്കളില്ല (2)
മനസ്സാണെൻ കൊട്ടാരത്തിൽ പൊന്നു തമ്പുരാൻ
കാലമെന്റെ മാളികയിൽ കാവൽക്കാരൻ (2) [എന്റെ...]

എന്റെ മോഹ പൂന്തോട്ടത്തിനു വേലികളില്ല
എന്റെ മുന്നിൽ വരയിടുവാനൊരുവനുമില്ല (2)
നാ നാ‍..നാ..

നുണ കേട്ടു ഭയന്നോടാൻ ഇടവഴിയില്ല
എന്നും അവർക്കായ് കളയുവാൻ
കണ്ണുനീരില്ല (2) [എന്റെ..]

പൊയ്മുഖത്തിൽ മുഖമൊളിക്കും ഉന്നതന്മാരെ
പുഞ്ചിരിയിൽ വിഷം പൊതിയും നായകന്മാരെ (2)
നാ നാ..നാ.

കടിക്കാതെ കുരയ്ക്കുന്ന നാടൻ നായ്ക്കൾ
നിങ്ങൾ നിറയാതെ തുളുമ്പുന്ന മൺകുടങ്ങൾ( 2)[എന്റെ..]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ente rajakottarathinu

Additional Info

അനുബന്ധവർത്തമാനം