ഏതു പന്തൽ

ഏതു പന്തൽ കണ്ടാലുമതു കല്യാണ പന്തൽ
ഏതു മേളം കേട്ടാലുമതു നാദസ്വരമേളം
മുഹൂർത്ത നാളു പുലരുവാൻ നേർച്ച നേരും ഹൃദയമേ (2)
ഏതു പന്തൽ നിനക്ക്..
ഏതു പന്തൽ കണ്ടാലുമതു കല്യാണ പന്തൽ
ഏതു മേളം കേട്ടാലുമതു നാദസ്വര മേളം

ആർപ്പു വിളിച്ചോടുന്നൂ പാലരുവീ
നാലുമൊഴി കുരവയിടും നാടൻ കിളി (2)
തകിലടിച്ചു തുള്ളുന്ന തളിരിലകൾ (2)
തന്നന്നം പാടി വരും കാറ്റലകൾ (മുഹൂർത്ത...)

അമ്പലത്തിൽ ശംഖൊലി അലയിടുമ്പോൾ
പന്തീരടി പാടി തൊഴുതിടക്ക പാടീടുമ്പോൾ
മോഹമാല പീലി നീർത്തും പൊന്മയിലായി (2)
കണ്മുന്നിൽ അവനണയും ഷണ്മുഖനായി ( മുഹൂർത്ത..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ethu Panthal

Additional Info

അനുബന്ധവർത്തമാനം